P M Arsho and K Vidya facebook
Kerala

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി

തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ ഇന്ന് രാവിലെ 11 മണിക്കായിരുന്നു വിവാഹം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കാസര്‍കോട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ ഇന്ന് രാവിലെ 11 മണിക്കായിരുന്നു വിവാഹം.

വളരെ ലളിതമായ വേഷത്തോടെയായിരുന്നു ഇരുവരുമെത്തിയത്. ആര്‍ഷോ വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും തൂവെള്ള മുണ്ടും ധരിച്ചെത്തിയപ്പോള്‍ വയലറ്റ് ബ്ലൗസും പച്ച നിറത്തിലുള്ള സാരിയുമായിരുന്നു വിദ്യയുടെ വേഷം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.

തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ. അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമര്‍ശനങ്ങളും കേസും വിദ്യ നേരിട്ടിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആര്‍ഷോ.

എറണാകുളം മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി പി ജി വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനിയാണ്.

P M Arsho and K Vidya get married

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല

'തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ?'; മറുപടി നല്‍കി അഖില്‍ മാരാര്‍; ബുദ്ധിയുപയോഗിച്ചുണ്ടാക്കിയ ലാഭം!

ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അണ്ണാമലൈ? അഭ്യൂഹങ്ങള്‍ വീണ്ടും സജീവം

'പാര്‍ട്ടി അടിമകളാക്കി, പാര്‍ട്ടി വളര്‍ത്തുന്നവരെ കണ്ടാണ് വളര്‍ന്നത്'; കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാരണം പറഞ്ഞ് അഖില്‍ മാരാര്‍

സിഎംഡിയിൽ പ്രോജക്ട് എഞ്ചിനീയർ; സിവിൽ എൻജിനീയറിംഗ് യോഗ്യത, അര ലക്ഷം വരെ ശമ്പളം

SCROLL FOR NEXT