പി രാജീവ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം 
Kerala

ഓര്‍ഡിനന്‍സ് പിടിച്ചുവച്ചാലും ബില്‍ കൊണ്ടുവരാന്‍ തടസ്സമില്ല; നിലപാടു വ്യക്തമാക്കി പി രാജീവ്

സര്‍വകലാശാലാ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന്, അതു കാണാതെ ഗവര്‍ണര്‍ പറയുമെന്നു കരുതുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓര്‍ഡിനന്‍സ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ഇതേ വിഷയത്തില്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ തടസ്സമില്ലെന്ന് നിയമ മന്ത്രി പി രാജീവ്. ബില്‍ കൊണ്ടുവരുന്നത് നിയമസഭയുടെ അവകാശമാണെന്ന് പി രാജീവ് പറഞ്ഞു. 

ബില്‍ പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തില്‍ ഓര്‍ഡിന്‍സ് ഇറക്കാന്‍ മാത്രമാണ് ഭരണഘടന പ്രകാരം തടസ്സമുള്ളത്, മറിച്ചല്ല. സര്‍വകലാശാലാ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന്, അതു കാണാതെ ഗവര്‍ണര്‍ പറയുമെന്നു കരുതുന്നില്ല. പറഞ്ഞെങ്കില്‍ അതു മുന്‍വിധിയാണെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പാടില്ലാത്തതാണെന്നും രാജീവ് പറഞ്ഞു. 

നയപ്രഖ്യാപനം ഒഴിവാക്കാന്‍ നിയമസഭാ സമ്മേളനം നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. തുടങ്ങാന്‍ തീരുമാനിച്ചാലല്ലേ നീട്ടാനാവൂ എന്ന്, ചോദ്യത്തിനു മറുപടിയായി പി രാജീവ് പറഞ്ഞു. 

ഓര്‍ഡിനന്‍സ് ആലോചിച്ചു കൊണ്ടുവന്നത്

നിയമസഭാ സമ്മേളനം നീട്ടുന്ന കാര്യം ആലോചിക്കേണ്ട വിഷയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അതു പാര്‍ട്ടി തീരുമാനിക്കേണ്ടതല്ല. നയപ്രഖ്യാപനത്തിന്റെ കാര്യത്തിലും സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. 

സര്‍വകലാശാലാ ഓര്‍ഡിനന്‍സ് ആലോചിച്ചെടുത്ത തീരുമാനമാണ്. അതില്‍ മാറ്റമൊന്നുമില്ലെന്നും എവി ഗോവിന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

അപ്രതീക്ഷിതമായി വരുമാനം ലഭിച്ചേക്കാം, സാമ്പത്തികനില അറിയാം

Today's Rashi Phalam may 20|ജോലിയിൽ ഉയർച്ച നേടും, പുതിയ അവസരങ്ങൾ ലഭിക്കും

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; യുഎഇയില്‍ 16 പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും

SCROLL FOR NEXT