പാലക്കാട്ട് ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചപ്പോൾ ടിവി ദൃശ്യം
Kerala

പാലക്കാട്ട് ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു; രണ്ടുമരണം, ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കഞ്ചിക്കോട്ട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുമരണം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കഞ്ചിക്കോട്ട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുമരണം. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ (57) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൊളിച്ചാണ് അഗ്നിരക്ഷാസേന മൂവരെയും പുറത്തെടുത്തത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ട് ഭാഗത്തേയ്ക്ക് വരുമ്പോഴാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെട്ടത്. ലോറിക്ക് പിന്നില്‍ കോഴി കയറ്റി വന്ന പിക്കപ്പ് വാന്‍ ആണ് ഇടിച്ചത്. രണ്ടുപേരും തത്ക്ഷണം മരിച്ചതായാണ് പൊലീസ് പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിക്കപ്പ് വാന്‍ ഓടിച്ചിരുന്ന യുവാവിനെയാണ് ഗുരുതര പരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിക്കപ്പ് വാന്‍ പൂര്‍ണമായി തകര്‍ന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂര്‍ നേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

"അസാമാന്യ ധൈര്യത്തിന് ആദരവ്"; സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി

ഫ്രീ വൈ - ഫൈയ്ക്ക് പിന്നിൽ ഹാക്കർമാരുണ്ടോ?, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

'ഈ പറയുന്ന 300 കോടിയുടെ പകുതി പോലും നമുക്ക് കിട്ടില്ല'; ബെത്‌ലഹേമിലെ ഇഷ്ടരംഗത്തെക്കുറിച്ചും ഫഹദ്

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി