പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സ്  ടെലിവിഷന്‍ ചിത്രം
Kerala

ബസ് കാത്തുനിന്ന തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; 10 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി പുളിങ്കൂട്ടത്ത് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയലില്‍ പ്രവേശിപ്പിച്ചു.

ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണത്തൊഴിലാളികളാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട കാര്‍ ഇവരുടെ നേര്‍ക്ക് പാഞ്ഞുകയറുകയായിരുന്നു. എട്ടുസ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമാണ് പരിക്കേറ്റത്. സുന്ദരന്‍, ധനലക്ഷ്മി, തങ്കമണി എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

പാടത്ത് പണിയെടുത്ത് ഇം​ഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന