പാളയം ഇമാം, സ്ക്രീൻഷോട്ട് 
Kerala

വിശ്വാസികളുടെ ജീവിതം പ്രയാസകരമാകും; ഏക സിവില്‍ കോഡില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് പാളയം ഇമാം 

ഏക സിവില്‍ കോഡ് മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഏക സിവില്‍ കോഡ് മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന നിയമം നടപ്പാക്കുന്നതു നല്ലതല്ലെന്നും ഏക സിവില്‍ കോഡില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശത്തിനിടെയാണ് ഇമാമിന്റെ വാക്കുകള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചന നല്‍കിയതോടെ വലിയ തോതിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കടുത്ത വിയോജിപ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നപ്പോള്‍ ഇതിനെ പ്രതിരോധിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. നീക്കത്തെ ശക്തിയായി എതിര്‍ക്കുമെന്നും നിലപാട് ജൂലൈ ആദ്യവാരം ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയെ അറിയിക്കുമെന്നുമാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനാവില്ലെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത കാര്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്. മുസ്ലിം ലീഗ് ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും നേതൃയോഗത്തിനു ശേഷം ലീഗ് നേതാക്കള്‍ പറഞ്ഞു.

വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അവരുടേതായ ആചാരങ്ങളും മതനിയമങ്ങളും വിശ്വാസങ്ങളുമുള്ള നാടാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരേ സിവില്‍ നിയമം എന്നത് പ്രായോഗികമല്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമോയെന്ന പ്രധാനമന്ത്രിയുടെ ഭയമാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഷയം എടുത്തിട്ടതിനു പിന്നില്‍. തെരഞ്ഞെടുപ്പിനായി ഒരു അജന്‍ഡ സെറ്റ് ചെയ്യുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി തന്റെ പെര്‍ഫോമന്‍സ് റെക്കോര്‍ഡ് മോശമായിരുന്നുവെന്ന് മോദിക്കറിയാം. അതുകൊണ്ട് ഒരു തുരുപ്പ് ചീട്ട് ഇറക്കിനോക്കുകയാണെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി