മക്കാലിക്കാവ് ഭഗവതിക്ഷേത്രം 
Kerala

സിസിടിവിയില്‍ പട്ടുചുറ്റി, മക്കാലിക്കാവ് ക്ഷേത്രത്തിലെ 15കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവര്‍ന്നു

ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ പൂജാരിമാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: കുന്ദംകുളത്തിന് സമീപമുള്ള തെക്കേപ്പുറം മക്കാലിക്കാവ് ഭഗവതിക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവര്‍ന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും ഉള്‍പ്പെടെയാണ് കവര്‍ന്നത്.

ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ പൂജാരിമാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ സിസിടിവിയില്‍ പട്ട് ചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവര്‍ന്നത്. മുഖം മൂടി ധരിച്ച നിലയിലായിരുന്നു മോഷ്ടാവെന്നും ഏകദേശം 15 കിലോഗ്രാം ഭാരമുള്ള മോഷ്ടിക്കപ്പെട്ട വിഗ്രഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കുന്ദംകുളം പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം സമീപത്തെ മറ്റ് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണങ്ങള്‍ നടന്നതായും ഈ മോഷണങ്ങളെല്ലാം നടത്തിയത് ഒരാള്‍ തന്നെയാണോയെന്നുള്ളതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നു,

Panchaloha idol stolen from temple in Keralam's Thrissur .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്കായി പുടിന്‍ ഇന്ത്യയില്‍; ഇന്ന് മോദിയുമായി സുപ്രധാന കൂടിക്കാഴ്ച; ഷീ ജിന്‍പിങ് നാളെയെത്തും

മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി കൈഞരമ്പ് മുറിച്ചു; ആത്മഹത്യാശ്രമം മലപ്പുറത്തെ ലോഡ്ജില്‍, യുവാവ് ആശുപത്രിയില്‍

ഇന്ത്യയില്‍ ഇന്ധനവില കൂടുമോ?, എണ്ണവില 105 ഡോളര്‍ കടന്നു, ആശങ്ക

ബ്രിക്‌സ് ഉച്ചകോടിക്കായി പുടിന്‍ ഇന്ത്യയില്‍; ഇന്ന് ബാങ്ക് പണിമുടക്ക്; ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്‍മാരല്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ലഹരിക്കെതിരെയുള്ള പോരാട്ടം ഡിജിറ്റല്‍ ലോകത്തേയ്ക്ക്; വരുന്നു എക്സൈസിൽ 'സാമൂഹികമാധ്യമ' ഓഫീസര്‍മാര്‍