അബിന്‍ വര്‍ക്കി 
Kerala

'പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട'; മണ്ഡലത്തില്‍ പോസ്റ്റര്‍

ആറന്മുളയില്‍ അബിന്‍ വര്‍ക്കി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍. ഡിസിസി ഓഫിസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ എന്ന ലേബലിലാണ് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ആറന്മുളയില്‍ അബിന്‍ വര്‍ക്കി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് മണ്ഡലത്തില്‍ അബിനെതിരെയുള്ള പോസ്റ്ററുകള്‍. ആറന്മുള, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

അബിന്‍ വര്‍ക്കിയെ പത്തനംതിട്ടയ്ക്ക് വേണ്ട എന്ന തലക്കെട്ടോടെ പോസ്റ്റററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയ വികാരം പരിഗണിക്കണം. പത്തനംതിട്ടയില്‍ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ വേണം. ഈ ജില്ലയിലെ പ്രവര്‍ത്തനം അറിയാതെ വന്നൊരുത്തന് ഞങ്ങള്‍ സാധാരണക്കാരുടെ ആത്മഭിമാനം പണയംവെച്ച് കൊടുക്കരുതെന്നും പോസ്റ്ററിലുണ്ട്.

സമീപ ദിവസങ്ങളിലായി അബിന്‍ വര്‍ക്കി ആറന്മുളയില്‍ സജീവമായിരുന്നു. സ്ഥാനാര്‍ഥികളെ കെട്ടി ഇറക്കേണ്ടതില്ലെന്ന ഡിസിസി യോഗത്തില്‍ നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതേ ആവശ്യവുമായി ഒരു സംഘം നേതാക്കള്‍ ഇന്നലെ കെ.സി. വേണുഗോപലിനെ കണ്ടു.

'Pathanamthitta does not want Abin Varkey'; Poster in the constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

55 എംഎല്‍എമാര്‍ വീണ്ടും മത്സരത്തിന്; സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക ഇങ്ങനെ

55 എംഎല്‍എമാരുമായി സിപിഎം പട്ടിക; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍; ഇന്ത്യ ഫൈനലില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സഖാക്കൾ സദയം ക്ഷമിക്കുക, കഞ്ചാവ് വലിക്കാത്ത എനിക്ക് ഒന്നും മനസിലായിരുന്നില്ല; കമന്റോളികളായ സൈബര്‍ അടിമകള്‍'; ട്രോളി ജോയ് മാത്യു

അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ കൂടി ചുമതല; ആരിഫ് മുഹമ്മദ് ഖാനെ മാറ്റി; പുതിയ ഗവർണർമാർ

രണ്ടാം പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമോ? ഹര്‍ജി ഇന്ന് പരിഗണിക്കും

SCROLL FOR NEXT