വില്‍ഫ്രഡ്  
Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് രോഗി മരിച്ചു; കേസ്

കൊല്ലം പേരയം സ്വദേശി പടപ്പക്കര ലെനിന്‍ ഭവനത്തില്‍ വില്‍ഫ്രഡ് (62) ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലില്‍ നിന്ന് താഴെ വീണ് മരിച്ചു. കൊല്ലം പേരയം സ്വദേശി പടപ്പക്കര ലെനിന്‍ ഭവനത്തില്‍ വില്‍ഫ്രഡ് (62) ആണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വില്‍ഫ്രഡിന്റെ മകന്‍ ലെനിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ മെയ് 25 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചാം വാര്‍ഡില്‍ 17-ാം നമ്പര്‍ ബെഡില്‍ ചികിത്സയിലായിരുന്നു വില്‍ഫ്രഡ്. മെയ് 30-ന് വൈകീട്ടാണ് അദ്ദേഹം തറയില്‍ കമിഴ്ന്നു വീണത്. ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം നില ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു.

ലെനിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 194 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ലെനിന്‍ നേരിട്ട് സ്റ്റേഷനില്‍ ഹാജരായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Patient Dies After Falling From Bed at Thiruvananthapuram Medical College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല'; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

ആന്ധ്രയിൽ ക്ഷേത്രദർശനത്തിനിടെ ഭർത്താവിനെ വെട്ടിക്കൊന്നു; 19-കാരിയായ ഭാര്യയും കാമുകനും കൂട്ടാളികളും പിടിയിൽ

രൂപയുടെ മൂല്യത്തകര്‍ച്ച ഗള്‍ഫ് മലയാളികള്‍ നാട്ടിലെടുക്കുന്ന ഇന്‍ഷുറന്‍സിനെയും ബാധിക്കും: അതുല്‍ കതുരിയ

വേദന കുറയ്ക്കാൻ ഐസ് ബാത്തും ക്രയോതെറാപ്പിയും; ദിവസം 125 ​ഗ്രാം പ്രോട്ടീൻ; 'ആൽഫ'യിലെ ആലിയയുടെ ബോഡി ട്രാൻഫോർമേഷന് പിന്നിൽ

അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്‍ഷത്തിനിപ്പുറം കലാശപ്പോരില്‍ എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ