പിണറായി വിജയൻ/ ഫെയ്സ്ബുക്ക് 
Kerala

മാസപ്പടി വിവാദം വിജിലന്‍സ് അന്വേഷിക്കുമോ?; ഹൈക്കോടതി വിധി ഇന്ന്

വിജിലന്‍സ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് കെ ബാബുവാണ് വിധി പറയുക.

മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരനായ ഗിരീഷ്ബാബു ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു. 

കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നു എന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

തിയറ്ററിൽ കത്തിയില്ല, ടൊവിനോയുടെ പീരിയഡ് ഡ്രാമ ഒടിടിയിൽ ഹിറ്റാകുമോ ? 'പള്ളിച്ചട്ടമ്പി' എവിടെ കാണാം

ഫോൺ എവിടെ വെച്ചെന്ന് പോലും മറക്കാറുണ്ടോ? ഓർമ്മക്കുറവിന്റെ പിന്നിലെ യാഥാർഥ്യം

'8.25 കിലോഗ്രാം ഭാരം കുറഞ്ഞു, നിരാഹാരം തുടര്‍ന്നാല്‍ ജീവന് തന്നെ ഭീഷണി'; വാങ്ചുകിന് അടിയന്തര ചികിത്സ നല്‍കണമെന്ന് ഹര്‍ജി

'പൂരം കൊടിയേറുന്നു...'; വിവാദങ്ങള്‍ പെയ്‌തൊഴിഞ്ഞു; 'ജന നായകന്‍' റിലീസ് തിയ്യതി പുറത്ത്