തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ സമഗ്ര സംഭാവന പുരസ്‌കാരം പയ്യന്നൂർ കുഞ്ഞിരാമന്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഇദ്ദേഹം ബാലസാഹിത്യകാരൻ, അധ്യാപകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ്. ബാലസാഹിത്യമടക്കം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പെരുമ്പടവം ശ്രീധരൻ, ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാള ബാലസാഹിത്യ ശാഖയ്ക്ക് സമഗ്രസംഭാവന നൽകുന്ന മികച്ച ബാലസാഹിത്യകാരെ ആദരിക്കാൻ 1998 മുതൽ നൽകിവരുന്നതാണ് സമഗ്ര സംഭാവന പുരസ്‌കാരം. കുഞ്ഞുണ്ണിമാഷിനായിരുന്നു ആദ്യ പുരസ്‌കാരം. 60,001 രൂപയും പ്രശസ്തിപത്രവും ശിൽപവും ചേർന്നതാണ് പുരസ്‌കാരം.
ഈ വാര്‍ത്ത കൂടി വായിക്കൂ മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് പ്രതികള്‍; ആര്‍ജ്ജവമുണ്ടെങ്കില്‍ കോടതിയില്‍ പോകണമെന്ന് കുഴല്നാടന്; പച്ചക്കള്ളം പറയുന്നുവെന്ന് പിണറായി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates