പെരിയാറിലെ മത്സ്യകുരുതി: സബ് കളക്ടറുടെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് കൈമാറി ഫയല്‍ ചിത്രം
Kerala

പെരിയാറിലെ മത്സ്യകുരുതി: സബ് കളക്ടറുടെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം സര്‍ക്കാരിന് കൈമാറി

വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരിയാറിലെ മത്സ്യകുരുതിയില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് കൈമാറി. കുഫോസിന്റെയും മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കണ്ടെത്തെലുകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്കും ഫിഷറീസ് സെക്രട്ടറിക്കും കൈമാറി.

വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ ശുപാര്‍ശ. മലിനീകരണ നിയന്ത്രണ ബോര്‍ഡും ഫിഷറീസ് സര്‍വ്വകലാശാലയും രാസമാലിന്യത്തിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന വിലയിരുത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് റിപ്പോര്‍ട്ട് ശരിവെക്കുന്ന തരത്തില്‍ ആണ് സബ് കളക്ടറുടെ റിപ്പോര്‍ട്ട്.വ്യവസായ മേഖലയിലെ സ്ഥാപനങ്ങളുടെ നിരീക്ഷണ സംവിധാനം അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. രണ്ടാഴ്ചയ്ക്കം ഇതേ ഏജന്‍സികള്‍ അന്തിമ പഠന റിപ്പോര്‍ട്ട് നല്‍കിയാല്‍ വിശദമായ കണ്ടെത്തലുകളോടെ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടി തീരുമാനിക്കും'; സ്ഥാനാര്‍ഥിത്വം എഐസിസിക്ക് വിട്ട് കെ സുധാകരന്‍

സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്

ചക്ക ചിപ്സ് ഉണ്ടാക്കുമ്പോൾ ക്രിസ്പി ആക്കാൻ ഒരു പൊടിക്കൈ

വിറ്റാമിൻ സിയുടെ അളവ് കുറവാണോ? എങ്കിൽ ഈ പഴങ്ങൾ കഴിക്കൂ

കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ്

SCROLL FOR NEXT