online scam file
Kerala

ഫോണിന്റെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമായി; യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പ്

ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. ഇടക്കൊച്ചി കടവത്ത് വീട്ടില്‍ സുബിന്‍ എന്നയാള്‍ക്കാണ് കഴിഞ്ഞ ബുധനാഴ്ച അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്.

ഉപയോഗിച്ച് കൊണ്ടിരിക്കെ ഫോണിന്റെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമാകുകയും മൂന്ന് മിനിറ്റിന് ശേഷം ഫോണ്‍ തനിയെ ഓണാകുകയും ചെയ്തു. തുടര്‍ന്ന് ഗൂഗിള്‍ പേ വഴി 98,888 രൂപ കൈമാറിയെന്ന സന്ദേശം വരികയായിരുന്നു. അക്കൗണ്ടില്‍ വെറും നാലു രൂപ മാത്രമാണ് ബാക്കി വച്ചതെന്ന് സുബിന്‍ പറയുന്നു.

ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്ന വിഭാഗമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഫോണ്‍ കോള്‍ വരികയും തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ട വിവരം പറയുകയും അക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സൈബര്‍ സെല്ലില്‍ ഓണ്‍ലൈനായാണ് പരാതി നല്‍കിയത്.

പള്ളുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം അസമിലുള്ള ഒരു അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നും പിന്നീട് പണം മറ്റു നാലു അക്കൗണ്ടുകളിലേക്ക് കൈമാറ്റം നടന്നിട്ടുള്ളതായും കണ്ടെത്തി. പണം തിരിച്ചുപിടിക്കുവാന്‍ സാധിക്കില്ലായെന്നാണ് പൊലീസ് പറയുന്നത്. പ്രിന്റിങ് പ്രസ് ജീവനക്കാരനായ സുബിന്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

Phone screen turns completely black; man loses one lakh rupees in new scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്'; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

കൂൺകൃഷിയിൽ വിജയഗാഥ തീർത്ത് സുരഭി; വീട്ടമ്മയിൽനിന്ന് രണ്ട് കൂൺ ഫാമുകളുടെ അമരത്തേക്ക്

വായ്പ ചട്ടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; യുഎഇയില്‍ പുതിയ ബാങ്ക് ചട്ടങ്ങള്‍

രാത്രി ചായ കുടിക്കാന്‍ ബൈക്കുമായി പോയി; നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് 17 കാരന്‍ മരിച്ചു

കളിച്ചും രസിച്ചും സ്ഥാനാർത്ഥികളെ അറിയാം: കാലിക്കറ്റ് സർവകലാശാലാ തെരഞ്ഞെടുപ്പിൽ ഗെയിമിങ് ആപ്പുമായി എസ്എഫ്ഐ