രമേശ് ചെന്നിത്തല ( Ramesh Chennithala ) ഫയൽ
Kerala

ഓരോ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി വർഗീയതയെ താലോലിക്കുന്നു; മതസ്പർധ വളർത്താൻ ശ്രമം: രമേശ് ചെന്നിത്തല

കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ തോറ്റതോടെ ഇനി വർഗീയത നിലപാട് ആണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാരെന്ന് കോൺ​ഗ്രസ് നേതാവ്  രമേശ് ചെന്നിത്തല. കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും ഓരോ തരത്തിലുള്ള വർഗീയതയെ മുഖ്യമന്ത്രി താലോലിക്കുകയാണ്. രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല വിമർശിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയതയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ടാണ് രണ്ട് തെരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തിൽ തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ടെന്നും ചെന്നിത്തല പറഞ്ഞു. സമൂഹത്തിൽ മതനിരപേക്ഷ നിലപാട് ആണ് ആവശ്യം. സ്ഥാനാർത്ഥി നിർണയത്തിൽ വിജയ സാധ്യതയാണ് യുഡിഎഫ് പരിഗണിക്കുന്നത്. വയനാട്ടിൽ നടക്കുന്ന നേതൃ ക്യാംപിൽ നിയമസഭാതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala said that after losing the elections, the government is now in a situation where a communal stance is better.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ് താത്പര്യം അടിയറവ് വയ്ക്കില്ല; ആഗോള തീരുവ 15 ശതമാനമാക്കുമെന്ന് ട്രംപ്

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

ഇന്ത്യയിലെ പ്രഥമ കപ്പൂച്ചിന്‍ ദൈവദാസന്‍; ഫാ. തിയോഫിനെ ധന്യനായി പ്രഖ്യാപിച്ചു

ശിഖര്‍ ധവാന്‍ വിവാഹിതരായി, ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ദമ്പതികള്‍, വിഡിയോ

പ്രസിഡന്റുമായി തര്‍ക്കം; തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി

SCROLL FOR NEXT