AK Balan 
Kerala

ചെറ്റത്തരം എന്നാല്‍ 'അല്‍പ്പത്തം, ഹീനത' എന്നാണര്‍ത്ഥം; ജി സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് ഫലപ്രദമായ വാക്ക്: എ കെ ബാലന്‍

എന്തുകൊണ്ടാണ് കെ സുധാകരന്‍ ഉത്തമനായ കോണ്‍ഗ്രസുകാരനാണെന്ന് വിഡി സതീശന്‍ പറയാത്തതെന്ന് എകെ ബാലന്‍ ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മന്ത്രി ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതാവ് എകെ ബാലന്‍. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു.

ഈ പ്രയോഗത്തില്‍ മുഖ്യമന്ത്രിക്ക് മലയാള നിഘണ്ടു അറിയില്ല, അര്‍ത്ഥം അറിയില്ല എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇതിനേക്കാള്‍ അപ്പുറമുള്ളൊരു ഭാഷ നിഘണ്ടുവില്‍ ഇല്ലാത്തതുകൊണ്ടാണ് താന്‍ ഉപയോഗിക്കാത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. തികഞ്ഞ വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്.

ചെറ്റത്തരം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ജി സുധാകരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്നും സതീശന്‍ പറയുന്നു. എന്നാല്‍ കെ സുധാകരനെ സംബന്ധിച്ച് ഇതുവരെ പ്രതിപക്ഷ നേതാവ് ഉത്തമനായ കോണ്‍ഗ്രസുകാരനാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ജി സുധാകരന്‍ ഉത്തമനായത് കോണ്‍ഗ്രസിലേക്ക് പോയതുകൊണ്ടാണെന്നും എകെ ബാലന്‍ പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണങ്ങള്‍ ഉള്ള ഘട്ടത്തില്‍ സ്പീക്കറെ എങ്ങനെയാണ് അഭിസംബോധന ചെയ്തത് എന്നതു നമ്മള്‍ കണ്ടതാണ്. ഒരു ഘട്ടത്തില്‍ 'അധികം വര്‍ത്തമാനം പറയരുത്, പിടിച്ച് അവിടെ നിന്നും ഇറക്കും' എന്നുവരെ പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. ആ പ്രതിപക്ഷ നേതാവാണ് ഇപ്പോള്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളതെന്നും എകെ ബാലന്‍ പറഞ്ഞു.

CPM leader AK Balan has clarified the remarks made by Chief Minister Pinarayi Vijayan against former minister G Sudhakaran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപ ടോള്‍; യുദ്ധച്ചെലവ് പിരിച്ചെടുക്കാന്‍ ഇറാന്‍

'കണ്ണാടി വെക്കണോ?'; സെറ്റിലെ പെരുന്നാളാഘോഷം; ദം പൊട്ടിച്ച് മോഹന്‍ലാല്‍; ഒന്നിച്ചിരുന്നുണ്ട് അണിയറ പ്രവര്‍ത്തകര്‍

വോയ്സ്-ഡ്രിവണ്‍ കമ്പ്യൂട്ടിങ് അസിസ്റ്റന്റ്, നിരവധി എഐ ഫീച്ചറുകള്‍, ആപ്പിളുമായി മത്സരിക്കാന്‍ ഒരുങ്ങി ആമസോണ്‍; പുതിയ ഫോണ്‍ വരുന്നു

ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് 'ഇന്ത്യക്കാരുടെ ആത്മാവിനെ ജ്വലിപ്പിക്കുന്ന വ്യക്തിത്വങ്ങൾ'; രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രി

'ഒരു രൂപ പോലും എനിക്ക് നൽകേണ്ടി വന്നില്ല, മരുന്നും കിട്ടി'; കേരളത്തിലെ സർക്കാരിനോട് നന്ദി പറഞ്ഞ് അഫ്​ഗാൻ വിദ്യാർഥി

SCROLL FOR NEXT