കൊച്ചി: മറ്റൊരു നാട്ടില്‍ നിന്നെത്തി മലയാളി മനസ്സ് കീഴടക്കിയ മഹാഗായിക എസ് ജാനകി വിടവാങ്ങുമ്പോള്‍ നീണ്ട ഒരു കാലഘട്ടത്തിന് തിരശ്ശീല വീഴുക കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സിനിമാഗാനത്തെ നേരിട്ട് ഹൃദയങ്ങളിലേക്ക് പകര്‍ന്ന ആലാപന ശൈലിയിലൂടെ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ പൂങ്കുയിലായി മാറിയ പ്രിയ ഗായികയാണ് എസ് ജാനകി. എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു. ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാന്‍ പോലും മലയാളിക്കാവില്ലെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
കവിതയുടെ സൗന്ദര്യവും സംഗീത സംവിധായകന്‍ കല്‍പ്പിക്കുന്ന സംഗീതത്തിന്റെ പൂര്‍ണമായ പ്രയോഗവും കൊണ്ട് സിനിമക്കപ്പുറത്തേക്ക് വളര്‍ന്നതാണ് എസ് ജാനകിയുടെ പാട്ടുകള്‍. നീലജലാശയത്തില്‍, നാഥാ നീ വരും, തേനും വയമ്പും തുടങ്ങി അസംഖ്യം ഭാവ ഗാനങ്ങള്‍. സിനിമ മറവിയിലേക്ക് മറഞ്ഞപ്പോഴും ജാനകിയുടെ പാട്ടുകള്‍ മലയാളികളുടെ ചുണ്ടുകളില്‍ വര്‍ഷങ്ങളായി വാടാതെ നില്‍ക്കുന്നു.
ഭാഷയുടെയും ദേശാതിര്‍ത്തികളുടെയും പരിധി മറികടന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ അതുല്യ ഗായിക എസ് ജാനകിയുടെ വിയോഗം ഇന്ത്യന്‍ സംഗീതലോകത്തിന് തീരാനഷ്ടമാണ്. ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ എക്കാലത്തേയും മികച്ച ഗായിക എസ് ജാനകിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
മറ്റൊരു നാട്ടിൽ നിന്നെത്തി മലയാളി മനസ്സ് കീഴടക്കിയ മഹാഗായിക എസ് ജാനകി വിടവാങ്ങുമ്പോൾ നീണ്ട ഒരു കാലഘട്ടത്തിന് തിരശ്ശീല വീഴുക കൂടിയാണ്. സിനിമാഗാനത്തെ നേരിട്ട് ഹൃദയങ്ങളിലേക്ക് പകർന്ന ആലാപന ശൈലിയിലൂടെ ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിലെ പൂങ്കുയിലായി മാറിയ പ്രിയ ഗായികയാണ് എസ് ജാനകി. എല്ലാ മലയാളികളുടെയും ഹൃദയത്തിൽ അവർ ഇരിപ്പുറപ്പിച്ചു. ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാൻ പോലും മലയാളിക്കാവില്ല.
കവിതയുടെ സൗന്ദര്യവും സംഗീത സംവിധായകൻ കൽപ്പിക്കുന്ന സംഗീതത്തിൻ്റെ പൂർണമായ പ്രയോഗവും കൊണ്ട് സിനിമക്കപ്പുറത്തേക്ക് വളർന്നതാണ് എസ് ജാനകിയുടെ പാട്ടുകൾ. നീലജലാശയത്തിൽ, നാഥാ നീ വരും, തേനും വയമ്പും തുടങ്ങി അസംഖ്യം ഭാവ ഗാനങ്ങൾ. സിനിമ മറവിയിലേക്ക് മറഞ്ഞപ്പോഴും ജാനകിയുടെ പാട്ടുകൾ മലയാളികളുടെ ചുണ്ടുകളിൽ വർഷങ്ങളായി വാടാതെ നിൽക്കുന്നു.
ഭാഷയുടെയും ദേശാതിർത്തികളുടെയും പരിധി മറികടന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഇടം നേടിയ അതുല്യ ഗായിക എസ് ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമാണ്. ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ എക്കാലത്തേയും മികച്ച ഗായിക എസ് ജാനകിയുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates