പിണറായി വിജയൻ  ഫയൽ
Kerala

'ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റിയെഴുതാൻ ആർക്കാണ് അധികാരം?'

വേട്ടക്കാർക്ക് കാവലൊരുക്കുന്നത് ജനാധിപത്യത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും ഉന്നത സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും നിയമപരിഗണനയും നൽകുന്നത് എന്തുതരം നിയമപാലനമാണെന്ന് ചോദിച്ച് സർക്കാരിനും പൊലീസിനുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് സാധാരണക്കാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സർക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ രൂക്ഷവിമർശനം.

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനായി പൊലീസ് നടത്തിയ അതേ നീക്കമാണ് ഇന്നലെ ചേരാനല്ലൂരിലും ആവർത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കാൻ ബാധ്യസ്ഥരായ പൊലീസിനെ പണവും ഉന്നത ബന്ധങ്ങളുമുള്ളവരുടെ അകമ്പടി സേവകരായി അധഃപതിപ്പിക്കരുതെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.

പിണറായി വിജയൻറെ പോസ്റ്റിൻറെ പൂർണ രൂപം

റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണ്? എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട പോലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടി സേവകരായി അധ:പതിപ്പിക്കരുത്. നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനായി പോലീസ് നടത്തിയ അതേ ശ്രമം ഇന്നലെ ചേരാനല്ലൂരും ആവർത്തിച്ചിരിക്കുകയാണ്.

ജയബാലകൃഷ്ണൻ എന്ന സാധാരണക്കാരനാണ് അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് കൊല്ലപ്പെട്ടത്. വാഹനമോടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്ത പതിനേഴുകാരൻ. പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?

എഫ്.ഐ.ആറിൽ പ്രതിയുടെ പേരില്ല. മറച്ചുവെച്ച് 'അൺനോൺ' ആണ്. അപകട ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരുടെ ഫോണുകൾ പിടിച്ചുവാങ്ങി തെളിവ് നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. ഉന്നതരുടെ മക്കൾ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാൻ പോലീസുണ്ട് എന്ന അഹങ്കാരത്തിനാണ് സർക്കാർ കുടപിടിക്കുന്നത്.

ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണ്.

തെറ്റായ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമായ്ച്ചു കളയാമെന്ന് യുഡിഎഫ് സർക്കാരും പോലീസും കരുതേണ്ട. നീതിക്കായുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തിൽ ഈ നാട് ഒറ്റക്കെട്ടായി അവർക്കൊപ്പമുണ്ടാകും

Leader of the Opposition Pinarayi Vijayan launched a scathing attack on the state government and the police department over allegations of covering up a fatal road accident in Cheranalloor, Ernakulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു: പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; രാഹുൽ സുരക്ഷിതൻ

'ആദ്യ തമിഴ് ചിത്രം, മലയാളത്തില്‍ തന്നെ തുടര്‍ന്നാല്‍ മതിയോ എന്ന് പറയേണ്ടത് നിങ്ങള്‍'; കയ്യടി നേടി നസ്‌ലെന്‍

അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മാതാപിതാക്കള്‍ക്കും ഒഴിഞ്ഞു മാറാനാകില്ല, ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കും: കമ്മീഷണര്‍

മൂന്നാം ടി20യിലും ഇഷാന്‍ കിഷനില്ല; വൈഭവിന് വീണ്ടും അവസരം?

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഭയമുണ്ടോ?; ഉയര്‍ന്ന പലിശയും ഗ്യാരണ്ടീഡ് റിട്ടേണും, അറിയാം കേരള ബാങ്കിലെ സ്ഥിര നിക്ഷേപ സ്‌കീമുകള്‍