ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, പാര്പ്പിടം, നഗരകാര്യ മന്ത്രി ഹര്ദീപ് സിങ് പുരിയുമായും ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി ഡോ. പികെ മിശ്രയുമായും കൂടിക്കാഴ്ച നടത്തും.
തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ഡല്ഹിക്കു തിരിച്ചത്. രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കെ റെയില് അടക്കമുള്ള വികസന വിഷയങ്ങളും കോവിഡില് സംസ്ഥാനത്തിന് വാക്സീന് ഉള്പ്പെടെയുള്ള കൂടുതല് സഹായങ്ങളും ചര്ച്ചയായേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates