തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമാക്കാനും ഏവര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ പ്രാപ്യമാക്കാനും സഹായകമായ 'നമ്മുടെ കേരളം' മൊബൈല്‍ ആപ്പ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. സേവനങ്ങള്‍ക്ക് അപേക്ഷിക്കാനും ബില്ലുകള്‍ അടയ്ക്കാനും 'നമ്മുടെ കേരളം' ആപ്പ് മുഖേനയോ വെബ്പോര്‍ട്ടല്‍ വഴിയോ സാധിക്കും. കൂടാതെ ഭരണനിര്‍വഹണത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കാളികളാവാനുള്ള സംവിധാനവും 'നമ്മുടെ കേരളം' ഒരുക്കുന്നുണ്ട്.
ജനന സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമ പദ്ധതികള്‍, പെന്‍ഷനുകള്‍ തുടങ്ങി സര്‍വ്വതലസ്പര്‍ശിയായ 150 ന് മുകളില്‍ സേവനങ്ങള്‍ ഈ ആപ്പില്‍ ഏകീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും പരാതികള്‍ സമര്‍പ്പിക്കാനും അപ്ഡേറ്റുകള്‍ നേടാനും കഴിയുന്ന സംവിധാനവും ഇതിലുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി സേവനങ്ങള്‍ക്കായി പൊതുജനം വലഞ്ഞിരുന്ന കാലത്തു നിന്നും വിരല്‍ത്തുമ്പില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ടിന്റെ യുഗത്തിലേക്ക് കേരളം വളര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ പരിഷ്‌കാരങ്ങള്‍ മൂലം ഭരണനിര്‍വഹണം വിപ്ലവകരമാം വിധം മാറിയിരിക്കുന്നു. ഈ നേട്ടങ്ങളുടെ കരുത്താണ് 'നമ്മുടെ കേരളം' ആപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നയിച്ചിരുന്നത്. ഇത് വെറുമൊരു പരിഷ്‌കാരമല്ല, മറിച്ചു ഭരണസംസ്‌കാരത്തില്‍ കൊണ്ടുവരുന്ന ഘടനാപരമായ മാറ്റമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates