പികെ ഫിറോസ് - കെടി ജലീല്‍ 
Kerala

വരുമാനം മാധ്യമങ്ങളോട് പറയില്ല; ദുബൈയില്‍ മാത്രമല്ല അമേരിക്കയിലും യുകെയിലും കാനഡയിലും ബിസിനസ് ഉണ്ട്; ജലീലിന് മറുപടിയുമായി പികെ ഫിറോസ്

ഇനി തനിക്കെതിരെ അദ്ദേഹം എക്‌സ്‌ക്ലൂസിവായി പറയുക പികെ ഫിറോസിന് ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നാവും.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തനിക്കെതിരെ മുന്‍മന്ത്രി കെടി ജലില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ്. മലയാളം സര്‍വകലാശാല ഭൂമിയേറ്റടുക്കലില്‍ മന്ത്രിയായിരിക്കെ കെടി ജലീല്‍ കോടികള്‍ അഴിമതി നടത്തിയതിന്റെ നിര്‍ണായ തെളിവുകള്‍ പുറത്തുവിടുമെന്ന് പികെ ഫിറോസ് പറഞ്ഞു. തനിക്കെതിരെ കെടി ജലില്‍ വ്യക്തതയില്ലാത്ത ആരോപണം ഉന്നയിക്കുകയാണ്. ജലീലിന് വെപ്രാളമാണെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടാതെ തനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയാണ് ജലീല്‍ ചെയ്യേണ്ടതെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദേശ കമ്പനിയില്‍ താന്‍ ജോലി ചെയ്യുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ എന്തിനാണ് മറ്റുളളവര്‍ക്ക് അതില്‍ കാര്യം. തന്റെ വരുമാനം ജലീല്‍ പറഞ്ഞ അത്രയില്ലെന്നും അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും ഫിറോസ് പറഞ്ഞു. കാണുന്ന രാഷ്ട്രീയക്കാരോടൊക്കെ നിങ്ങള്‍ ശമ്പളം ചോദിക്കാറുണ്ടോ?. താനും കമ്പനിയും തമ്മില്‍ പല ധാരണയും ഉണ്ടാകും. തന്റെ ശമ്പളം ഉള്‍പ്പടെയുള്ള സാമ്പത്തിക ഇടപാടുകള്‍ ഇന്‍കം ടാക്‌സിനെ ബോധിപ്പിച്ചാല്‍ മതിയെന്നും തനിക്ക് മാന്യമായ വരുമാനം ഉണ്ടെന്നും ജലീല്‍ പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് നല്ല വരുമാനം ഉണ്ട്. ജലീല്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായപ്പോള്‍ ഒരു പണിയും ചെയ്തിട്ടില്ല. സിപിഎമ്മിലും അത് തന്നെയാണ് ജലീല്‍ ചെയ്യുന്നത്. ഇലക്ഷന്‍ കാലത്ത് ലീഗിനെ നാലു തെറി പറഞ്ഞ് സീറ്റ് ഉറപ്പാക്കുകയാണ് പണി. തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൃത്യമായി ഇന്‍കം ടാക്‌സിനെ അറിയിക്കുന്നുണ്ട്. താന്‍ വിദേശ കമ്പനിയില്‍ ഫുള്‍ ടൈം ജീവനക്കാരനല്ലെന്നും ഫിറോസ് പറഞ്ഞു. യുഎഇ കോണ്‍സുലേറ്റില്‍ അദ്ദേഹത്തിന് നല്ല കണക്ഷനുള്ളതുകൊണ്ടാവും തന്റെ വിവരങ്ങള്‍ ഇങ്ങനെ ലഭിക്കുന്നതെന്നും ഫിറോസ് പരിഹസിച്ചു.

ഇനി തനിക്കെതിരെ അദ്ദേഹം എക്‌സ്‌ക്ലൂസിവായി പറയുക പികെ ഫിറോസിന് ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നാവും. ഇവിടെ റൈറ്റ് ഹാന്‍ഡ് അവിടെ ലെഫ്്റ്റ് ഹാന്‍ഡുമാണ് ഡ്രൈവിങ്. അതുകൊണ്ട് ഫിറോസിന് ഡ്രൈവിങ് ലൈസന്‍സ് കിട്ടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാകും വാര്‍ത്താസമ്മേളനം നടത്തി പറയുക. തനിക്ക് ദുബൈ വിസ മാത്രമല്ല അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലും വിസയുണ്ട്. അവിടെങ്ങളില്‍ എല്ലാം ബിസിനസ് ആവശ്യാര്‍ഥം സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. താന്‍ എവിടെ നിന്ന് ജോലി ചെയ്യുന്നുവെന്ന് ജലീലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും ഫിറോസ് പറഞ്ഞു.

PK Firos has stated that he will release crucial evidence of KT Jaleel, while he was a minister, having committed corruption worth crores of rupees in the Malayalam University land acquisition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

SCROLL FOR NEXT