പി കെ ശശി/ ഫയല്‍ ചിത്രം 
Kerala

പികെ ശശിയെ സിപിഎം ‌ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കും 

ഇന്ന് ചേർന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം. ഇന്ന് ചേർന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകും. 

സിപിഐഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ശശിയെ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ ധാരണയായത്. 

2018 നവംബറിലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് ശശിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രം​ഗത്തെത്തിയത്. രണ്ടംഗ കമ്മീഷനെ വെച്ച് പരാതി അന്വേഷിക്കുകയും ശശിയെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. 2019 സെപ്റ്റംബറിൽ ആറ് മാസത്തെ സസ്‌പെൻഷൻ പൂർത്തിയായതിനെ തുടർന്ന് ശശിയെ ജില്ല കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!