പ്രതീകാത്മക ചിത്രം 
Kerala

ടിപിആർ 16ൽ കുറഞ്ഞ ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കും, സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നാളെ മുതൽ

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ നൽകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് കേസുകൾ കുറയുന്നതിൽ പ്രതീക്ഷിച്ച വേ​ഗതയില്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ നിലവിലെ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോ​ഗം തീരുമാനിച്ചത്. എന്നാൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ നൽകും.

ഒരുസമയം പരമാവധി 15 പേർക്കായിരിക്കും ആരാധനാലയങ്ങളിൽ പ്രവേശന അനുമതി. കോവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്.  16-ൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം.

ടിപിആർ 16-നും 24-നും ഇടയിലുള്ള ഇടങ്ങളിൽ സർക്കാർ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ മെഡിക്കൽ കോളേജുകളിൽ ക്ലാസ് തുടങ്ങും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിൽ താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവ എ വിഭാഗത്തിൽ ഉൾപ്പെടും. ടിപിആർ എട്ടിനും 16നും ഇടയിലുള്ള ബി വിഭാഗത്തിൽ 575 പ്രദേശങ്ങളുണ്ട്. 16-24 ശതമാനത്തിന് ഇടയിൽ ടിപിആറുള്ള 171 പ്രദേശങ്ങൾ സി വിഭാഗത്തിലും ഉൾപ്പെടും. 11 ഇടത്ത് ടിപിആർ 24 ശതമാനത്തിന് മുകളിലാണ്. ഇവ ഡി വിഭാഗത്തിൽ ഉൾപ്പെടും. പൊതുജനങ്ങൾക്ക് പ്രവേശനം നൽകില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾക്ക് പ്രവർത്തിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT