തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നിരീക്ഷിക്കാന്‍ എത്തിയ മന്ത്രി ശിവന്‍കുട്ടി ഫയൽ
Kerala

3,22,147 കുട്ടികള്‍ക്ക് ആദ്യ ദിനം, പ്ലസ് വണ്‍ ക്ലാസ് ഇന്നുമുതല്‍; സപ്ലിമെന്ററി അലോട്‌മെന്റ് ജൂലൈ രണ്ടിന്

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. ആദ്യദിനം 3,22,147 കുട്ടികള്‍ ക്ലാസിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. ആദ്യദിനം 3,22,147 കുട്ടികള്‍ ക്ലാസിലെത്തും. മുഖ്യ അലോട്‌മെന്റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ ഒമ്പതിന് വിദ്യാര്‍ഥികളെ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്‌മെന്റ് നടത്തും.ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലായ് രണ്ടിന് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിക്കാത്തവര്‍ സ്‌കൂളുകളില്‍ മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ പുതുക്കണം. പുതുക്കാത്തവരെയും അലോട്‌മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തവരെയും തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ പരിഗണിക്കില്ല. പുതിയ അപേക്ഷ നല്‍കാനും സപ്ലിമെന്ററി ഘട്ടത്തില്‍ അവസരമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഭിന്നശേഷിക്കാര്‍ക്ക് അധികമായി അനുവദിച്ച സീറ്റുകള്‍ ഉള്‍പ്പെടെ ഏകജാലകം വഴിയുള്ള മെറിറ്റ്് സീറ്റുകള്‍ 3,09,142 ആണ്. മുഖ്യ അലോട്‌മെന്റില്‍ ഇതില്‍ 3,05,554 സീറ്റുകളാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, 37,634 കുട്ടികള്‍ അലോട്‌മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേര്‍ന്നില്ല. ഈ സീറ്റുകളും മുഖ്യഘട്ടത്തില്‍ മിച്ചമുണ്ടായിരുന്ന 3,588 സീറ്റുകളും ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്‌മെന്റ്

ഏകജാലകംവഴി മെറിറ്റില്‍ ഇതുവരെ 2,67,920 കുട്ടികളാണ് സ്‌കൂളില്‍ ചേര്‍ന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളില്‍ പ്രവേശനം നേടിയവര്‍: സ്‌പോര്‍ട്‌സ് ക്വാട്ട- 4,333, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (എം.ആര്‍.എസ്.) 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്‌മെന്റ് ക്വാട്ട- 19,192, അണ്‍എയ്ഡഡ്- 10,583. ആകെ- 3,22,147.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി