തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.
ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഒരു വിഷയത്തില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 2002 സ്കൂളുകളില്‍ നിന്നായി 3, 70,642 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,88, 394 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തില്‍ 0.88 ശതമാനത്തിന്‍റെ കുറവ് ഉള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.
റെഗുലര്‍ വിഭാഗത്തില്‍ 1,79,952 ആണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 1,23, 160 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.44 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയശതമാനം. 1,96,690 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 1,65,234 വിദ്യാര്‍ഥികളും പരീക്ഷ പാസായി. 86. 65 ശതമാനമാണ് വിജയം.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.
ഹയര്‍സെക്കന്ററി പരീക്ഷാഫലം
2025 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ആകെ 2002 (രണ്ടായിരത്തി രണ്ട്) സ്‌കൂളുകളില്‍ നിന്ന് റഗുലര്‍ വിഭാഗത്തില്‍ 3,70,642 (മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അറുന്നൂറ്റി നാല്പത്തി രണ്ട്) പേര്‍ പരീക്ഷ എഴുതി.
പരീക്ഷയില്‍ 2,88,394 (രണ്ട് ലക്ഷത്തി എണ്‍പത്തി എണ്ണായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി നാല്) പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയം 77.81 ശതമാനം. (എഴുപത്തി ഏഴേ പോയിന്റ് എട്ടേ ഒന്ന് ശതമാനം) മുന്‍ വര്‍ഷം ഇത് 78.69 ശതമാനം (എഴുപത്തി എട്ടേ പോയിന്റ് ആറേ ഒന്‍പത് ശതമാനം) ആയിരുന്നു. വ്യത്യാസം 0.88 ( പൂജ്യം പോയിന്റ് എട്ടേ എട്ട്) ശതമാനം.
റഗുലര്‍ സ്‌കൂള്‍ ഗോയിംഗ്
ആകെ കുട്ടികള്‍-3,70,642 (മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അറുന്നൂറ്റി നാല്പത്തി രണ്ട്)
കഴിഞ്ഞ വര്‍ഷം- 3,74,755
ആണ്‍കുട്ടികള്‍- 1,79,952 (ഒരു ലക്ഷത്തി എഴുപത്തി ഒന്‍പതിനായിരത്തി തൊള്ളായിരത്തി അന്‍പത്തി രണ്ട്)
ജയിച്ചവര്‍ - 1,23,160
വിജയ ശതമാനം 68.44%
കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികള്‍ 1,81,466
ജയിച്ചവര്‍ - 1,26,327
വിജയശതമാനം - 69.61%
പെണ്‍കുട്ടികള്‍- 1,90,690 (ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി അറുന്നൂറ്റി തൊണ്ണൂറ്)
ജയിച്ചവര്‍ - 1,65,234
വിജയ ശതമാനം 86.65%
കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികള്‍ 1,93,289
ജയിച്ചവര്‍ - 1,68,561
വിജയശതമാനം - 87.21%
റഗുലര്‍ സ്‌കൂള്‍ ഗോയിംഗ് (കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍)
സയന്‍സ് ഗ്രൂപ്പ്
പരീക്ഷ എഴുതിയവരുടെ എണ്ണം- 1,89,263 (ഒരു ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരത്തി ഇരുന്നൂറ്റി അറുപത്തി മൂന്ന്)
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,57,561 (ഒരു ലക്ഷത്തി അന്‍പത്തി ഏഴായിരത്തി അഞ്ഞൂറ്റി അറുപത്തി ഒന്ന്)
വിജയ ശതമാനം 83.25 (എണ്‍പത്തി മൂന്നേ പോയിന്റ് രണ്ടേ അഞ്ച്) കഴിഞ്ഞ വര്‍ഷം - 84.84%
ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്
പരീക്ഷ എഴുതിയവരുടെ എണ്ണം-74,583 (എഴുപത്തി നാലായിരത്തി അഞ്ഞൂറ്റി എണ്‍പത്തി മൂന്ന്)
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-51,578 (അന്‍പത്തി ഒന്നായിരത്തി അഞ്ഞൂറ്റി എഴുപത്തി എട്ട്)
വിജയ ശതമാനം 69.16 (അറുപത്തി ഒന്‍പതേ പോയിന്റ് ഒന്നേ ആറ്)
കഴിഞ്ഞ വര്‍ഷം - 67.61%
കോമേഴ്‌സ് ഗ്രൂപ്പ്
പരീക്ഷ എഴുതിയവരുടെ എണ്ണം-1,06,796 (ഒരു ലക്ഷത്തി ആറായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ആറ്)
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 79,255 (എഴുപത്തി ഒന്‍പതിനായിരത്തി ഇരുന്നൂറ്റി അന്‍പത്തി അഞ്ച്)
വിജയ ശതമാനം-74.21 (എഴുപത്തി നാലേ പോയിന്റ് രണ്ടേ ഒന്ന്)
കഴിഞ്ഞ വര്‍ഷം - 76.11%
റഗുലര്‍ സ്‌കൂള്‍ ഗോയിംഗ്
(സ്‌കൂള്‍ വിഭാഗമനുസരിച്ച്)
സര്‍ക്കാര്‍ സ്‌കൂള്‍
പരീക്ഷ എഴുതിയവരുടെ എണ്ണം- 1,63,904 (ഒരു ലക്ഷത്തി അറുപത്തി മൂവായിരത്തി തൊള്ളായിരത്തി നാല്)
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,20,027 (ഒരു ലക്ഷത്തി ഇരുപതിനായിരത്തി ഇരുപത്തി ഏഴ്)
വിജയ ശതമാനം- 73.23 (എഴുപത്തി മൂന്നേ പോയിന്റ് രണ്ടേ മൂന്ന്)
കഴിഞ്ഞ വര്‍ഷം - 75.06%
എയിഡഡ് സ്‌കൂള്‍
പരീക്ഷ എഴുതിയവരുടെ എണ്ണം 1,82,409 (ഒരു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി നാന്നൂറ്റി ഒന്‍പത്)
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 1,49,863 (ഒരു ലക്ഷത്തി നാല്പത്തി ഒന്‍പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന്)
വിജയ ശതമാനം- 82.16 (എണ്‍പത്തി രണ്ടേ പോയിന്റ് ഒന്നേ ആറ്)
കഴിഞ്ഞ വര്‍ഷം - 82.47%
അണ്‍ എയിഡഡ് സ്‌കൂള്‍
പരീക്ഷ എഴുതിയവരുടെ എണ്ണം- 23,998 (ഇരുപത്തി മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട്)
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 18,218 (പതിനെട്ടായിരത്തി ഇരുന്നൂറ്റി പതിനെട്ട്)
വിജയ ശതമാനം- 75.91 (എഴുപത്തി അഞ്ചേ പോയിന്റ് ഒന്‍പതേ ഒന്ന്)
കഴിഞ്ഞ വര്‍ഷം - 74.51%
സ്‌പെഷ്യല്‍ സ്‌കൂള്‍
പരീക്ഷ എഴുതിയവരുടെ എണ്ണം- 331 (മുന്നൂറ്റി മുപ്പത്തി ഒന്ന്)
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 286 (ഇരുന്നൂറ്റി എണ്‍പത്തി ആറ്)
വിജയ ശതമാനം- 86.40 (എണ്‍പത്തി ആറേ പോയിന്റ് നാലേ പൂജ്യം)
കഴിഞ്ഞ വര്‍ഷം - 98.54%
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ റഗുലര്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ എണ്ണം- 30,145 (മുപ്പതിനായിരത്തി ഒരു നൂറ്റി നാല്പത്തി അഞ്ച്). കഴിഞ്ഞ വര്‍ഷം - 39,242 (മുപ്പത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി നാല്‍പത്തി രണ്ട്). 9,097 (ഒന്‍പതിനായിരത്തി തൊണ്ണൂറ്റി ഏഴ്) എണ്ണം കുറവ്.
ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍
ആകെ കുട്ടികള്‍- 1,481 (ആയിരത്തി നാനൂറ്റി എണ്‍പത്തി ഒന്ന്)
ആണ്‍കുട്ടികള്‍-1,051 (ആയിരത്തി അന്‍പത്തി ഒന്ന്)
പെണ്‍കുട്ടികള്‍-430 (നാന്നൂറ്റി മുപ്പത്)
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,048 (ആയിരത്തി നാല്‍പത്തി എട്ട്)
വിജയ ശതമാനം- 70.76 (എഴുപതേ പോയിന്റ് ഏഴേ ആറ്)
കഴിഞ്ഞ വര്‍ഷം - 70.01%
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 72 (ഏഴുപത്തി രണ്ട്)
മറ്റു വിവരങ്ങള്‍
1.വിജയശതമാനം ഏറ്റവും കൂടിയ ജില്ല
എറണാകുളം 83.09%
(എണ്‍പത്തി മൂന്നേ പോയിന്റ് പൂജ്യം ഒന്‍പത്)
2 വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസര്‍കോഡ്. 71.09%
(എഴുപത്തി ഒന്നേ പോയിന്റ് പൂജ്യം ഒന്‍പത്)
3 നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 (അന്‍പത്തി ഏഴ്)
സര്‍ക്കാര്‍ സ്‌കൂളുകള്‍ 6 (ആറ്)
എയ്ഡഡ് സ്‌കൂളുകള്‍ 19 (പത്തൊന്‍പത്)
അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 22 (ഇരുപത്തി രണ്ട്)
സ്‌പെഷ്യല്‍ സ്‌കൂളുകള്‍ 10 (പത്ത്)
4 ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം
64,426 (അറുപത്തി നാലായിരത്തി നാന്നൂറ്റി ഇരുപത്തി ആറ്)
5 ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട്
9,440 (ഒമ്പതിനായിരത്തി നാന്നൂറ്റി നാല്പത്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates