മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്തു പ്രതീകാത്മക ചിത്രം
Kerala

മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്തു

യുവതിയുടെ മൊഴിയെടുത്ത ശേഷമായിരുന്നു നടിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെ ലൈം​ഗിക ആരോപണം ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ് ചുമത്തി. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുത്ത ശേഷമായിരുന്നു നടിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്ക് 16 വയസ്സ് മാത്രമുള്ള സമയത്ത് സിനിമയിൽ ഓഡിഷനെന്ന് പറ‍ഞ്ഞ് ചെന്നൈയിലെത്തിച്ച് നിരവധി പേർക്ക് കാഴ്ച വെച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഒരുപാട് ബഹളം വെച്ചും കരഞ്ഞുമാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പറഞ്ഞു. മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു.

ഒരുപാട് പെണ്‍കുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും, അവരൊക്കെ ഇപ്പോള്‍ ഹാപ്പിയാണെന്നും, നീയൊന്ന് കണ്ണടച്ചാല്‍ നമുക്കെല്ലാവര്‍ക്കും നല്ല രീതിയില്‍ സെറ്റിലാകാന്‍ പറ്റുമെന്നും നടി പറഞ്ഞതായും യുവതി വ്യക്തമാക്കിയിരുന്നു. യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെയാണ് നടി ലൈം​ഗിക പീഡന പരാതി നൽകിയിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ