സിഐ സുനില്‍ കൃഷ്ണന്‍  
Kerala

പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ

സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് 13കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതി കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കായി ജാമ്യം നിന്നത്.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് അയല്‍ക്കാരനായ സിഐ. സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് 13കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതി കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കായി ജാമ്യം നിന്നത്.

ഒന്നര മാസം മുമ്പാണ് ശങ്കരന്‍കുട്ടിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ 40 ദിവസം റിമാന്‍ഡിലായിരുന്നു. ഡിസംബര്‍ 30ന് ജാമ്യം ലഭിച്ചു. ഇതിനുള്ള രണ്ട് ജാമ്യക്കാരില്‍ ഒരാള്‍ സിഐ സുനില്‍കൃഷ്ണയായിരുന്നു.

എന്നാല്‍, തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് സഹായം നല്‍കിയതെന്നാണ് സുനില്‍ കൃഷ്ണന്റെ വാദം. വിവരം ചോര്‍ന്നതോടെ സുനില്‍ കൃഷ്ണന്‍ ജാമ്യം ഒഴിഞ്ഞു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സുനിലിനെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

Police Inspector Stands as Surety for POCSO Accused in Pathanamthitta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപി വിജയത്തിന് കാരണം കോണ്‍ഗ്രസിലെ പോരായ്മകള്‍'

വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

'ജീവനൊടുക്കാന്‍ വരെ ചിന്തിച്ചു; വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി മുംബൈ പൊലീസ്; വിഡിയോ കോളില്‍ കണ്ടത് യഥാര്‍ഥ പൊലീസിനെ'; പിന്നീട് സംഭവിച്ചത്...

ഷാരൂഖ് ഖാന്റെ നാവ് അറുത്താല്‍ ഒരു ലക്ഷം രൂപ; പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ നേതാവ്

'എന്നെ ഞാനാക്കിയ എക്കാലത്തെയും കരുത്ത്; ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി'; കുറിപ്പുമായി മോഹന്‍ലാല്‍

SCROLL FOR NEXT