മര്‍ദനമേറ്റ ഷിബു ( tribal youth) വീഡിയോ ദൃശ്യം
Kerala

ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്

വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അഗളി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അഗളി, ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മര്‍ദനമേറ്റത്  ( tribal youth ) .ഷിബുവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് മദ്യപിച്ച് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. പരിക്കേറ്റ ഷിബു ആശുപത്രിയില്‍ ചികിത്സയിലാണ്. മെയ് 24-നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രണ്ട് മണിക്കൂര്‍ നേരം തുണിയില്ലാതെ മകനെ വാഹനത്തിലെ ആളുകള്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി ഷിബുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. വാഹനത്തിന് മുന്നിലേക്ക് വീണ യുവാവിനെ ഒരു കാരണവുമില്ലാതെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിക്കുകയായിരുന്നു. കൈകെട്ടിയിട്ട ശേഷമായിരുന്നു ഷിബുവിനെ ഇവര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പോസ്റ്റില്‍ കെട്ടിയിട്ടും മര്‍ദിച്ചതായി പിതാവ് പറയുന്നു.

പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആദിവാസി യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ  പൊലീസ് കേസ് എടുത്തിരുന്നില്ല. ഇന്ന് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് പരാതിയില്‍ നടപടി സ്വീകരിച്ചത്. അതേസമയം കാരണമൊന്നുമില്ലാതെ ഷിബു വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നെന്ന് പിക്കപ്പ് ഡ്രൈവര്‍ പറയുന്നു. ഡ്രൈവറുടെ പരാതിയില്‍ പൊലീസ് ഷിബുവിനെതിരെ കേസ് എടുത്തിരുന്നു. കല്ലേറില്‍ വാഹനത്തിന്റെ കണ്ണാടി തകര്‍ന്നാതയും ഡ്രൈവറുടെ പരാതിയില്‍ പറയുന്നു.

ഷിബു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവര്‍ ആരോപിക്കുന്നത്. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നും ഡ്രൈവറും ക്ലീനറും ആരോപിച്ചു. ഇവരുടെ പരാതിയില്‍ ഷിബുവിനെതിരെ കേസെടുത്തിരുന്നു. യുവാവ് മദ്യപിച്ച് വാഹനത്തിലെ യാത്രക്കാരോട് തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉറപ്പ് നല്‍കിയതാണ്, പിന്‍മാറ്റം വിശ്വാസവഞ്ചനയാണ്'; വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് സിജെപി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 64 lottery result

പെന്‍ഷന്‍ പ്ലാന്‍ നോക്കുന്നുണ്ടോ?; ഡിഫേര്‍ഡ് ആന്വിറ്റി പ്ലാനില്‍ കൂടുതല്‍ നേട്ടം: അറിയാം എല്‍ഐസി ന്യൂ ജീവന്‍ ശാന്തി

ISRO: ഡിഗ്രി മതി, കേരളത്തിലടക്കം 242 ഒഴിവുകൾ; വിജ്ഞാപനം പുറത്തിറങ്ങി!

പിഎസ്‌സി സമരത്തിന് പിന്തുണയുമായി ടൊവിനോയും നസ്ലെനും ചന്തുവും; നേരിട്ടിറങ്ങാന്‍ രഞ്ജി ഹരിദാസ്?