സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 
Kerala

അത് കല്ലറയുടെ നമ്പറുകള്‍ മാറിപ്പോയത്; പായയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍ പായയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

Author : Dhanoj AM

കണ്ണൂര്‍: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍ പായയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സെമിത്തേരി നവീകരണത്തിന്റെ ഭാഗമായി കല്ലറയുടെ നമ്പറുകള്‍ മാറിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. 2006ലും 2015 ലും കല്ലറയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു. ഇതില്‍ 2015ല്‍ പായയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. ഇതിന്റെ ഫോട്ടോഗ്രാഫ് പൊലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹമാണ് പായയില്‍ പൊതിഞ്ഞ് സംസ്‌കരിച്ചിരുന്നത്.

വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിലെ കല്ലറ തുറന്നപ്പോഴാണ് മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്. മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോഴാണ് നേരത്തെ അടക്കിയ മൃതദേഹത്തിനൊപ്പം പായയില്‍ പൊതിഞ്ഞ നിലയില്‍ ദുരൂഹമായ വസ്തു കണ്ടെത്തിയത്. ഈ മാസം പതിമൂന്നിന് ഇടവകാംഗത്തിന്റെ സംസ്‌കാരത്താനായി കല്ലറ തുറന്നപ്പോഴാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്.

നേരത്തെ അടക്കിയ ഒരു മൃതദേഹ അവശിഷ്ടത്തിന് ഒപ്പമായിരുന്നു മറ്റൊരു മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്. ഉടന്‍ തന്നെ പള്ളി ഭാരവാഹികള്‍ പൊലീസിനെ വിവരമറിയിച്ചു. ക്രിസ്തീയ ആചാര പ്രകാരം പായയില്‍ പൊതിഞ്ഞ് മൃതദേഹം അടക്കാറില്ലെന്നും അന്വേഷണത്തിലൂടെ ദുരൂഹത നീക്കാനാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പള്ളി വികാരി ഫാദര്‍ ജില്‍ബര്‍ട്ട് കൊന്നയില്‍ പറഞ്ഞു.

പ്രദേശവാസിയായ ജില്‍സ് ഉണ്ണിമാക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പള്ളിയിലെ മരണ രജിസ്റ്ററുകള്‍ പരിശോധിച്ച് കല്ലറയില്‍ അടക്കിയത് ആരൊക്കെ എന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

Police say there is no mystery behind the discovery of a body wrapped in a mat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയുടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മരുന്നുകള്‍ കൊണ്ടുവരാം; ഖത്തറില്‍ ഇ-പെര്‍മിറ്റ് സംവിധാനം

ആറ് ശതമാനം പലിശനിരക്കില്‍ 5 കോടി വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി

പാണക്കാട് മണ്ണിടിച്ചില്‍; മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്

സുഹൃദ് ബന്ധത്തില്‍ നിന്ന് പിന്‍മാറി; യുവതിയെ കൊല്ലാന്‍ പെണ്‍വേഷത്തിലെത്തി; ഗുരുവായൂരില്‍ അഞ്ചംഗസംഘം അറസ്റ്റില്‍