ആപ്പുകള്‍  
Kerala

'എസ്എംഎസ്, വാട്സ്ആപ്പ് വഴി വരുന്ന ലോണ്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്'; 'കൊല ആപ്പുകള്‍'ക്കെതിരെ പൊലീസ് മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോണ്‍ ആപ്പുകളുടെ ചതിയില്‍ വീഴാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേരള പൊലീസ്. മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ലോണ്‍ ആപ്പുകളുടെ, 'കൊല ആപ്പുകള്‍'ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.

ലോണ്‍ നല്‍കുന്ന ആപ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളുമായോ നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളുമായോ ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുക, ആപ്പിന് ഔദ്യോഗികമായ വെബ്‌സൈറ്റും കൃത്യമായ ഓഫീസും ഉണ്ടെന്ന് ഉറപ്പുവരുത്തുക.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആപ്പ് നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍, ഗാലറി (ഫോട്ടോകള്‍), ലൊക്കേഷന്‍ എന്നിവയിലേക്ക് ആക്‌സസ് ചോദിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. ലോണ്‍ തുക അനുവദിക്കുന്നതിന് മുന്‍പായി 'പ്രോസസിംഗ് ഫീ' എന്ന പേരില്‍ പണം മുന്‍കൂര്‍ ചോദിക്കുന്നുണ്ടെങ്കില്‍ അത് 100% തട്ടിപ്പായിരിക്കും. പ്ലേ സ്റ്റോര്‍ റിവ്യൂകള്‍ മാത്രം വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

പൊലീസിന്റെ കുറിപ്പ്

കൊല ആപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക

നിയമാനുസ്യതമല്ലാതെ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീണ് ജീവിതം ഹോമിക്കുന്ന യുവതലമുറക്കാരുടെ എണ്ണം കുറയുന്നില്ല.

ഇത്തരം ആപ്പുകള്‍ പലപ്പോഴും ലളിതമായ രീതിയില്‍ ലോണ്‍ വാഗ്ദാനം ചെയ്ത് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

സുരക്ഷിതമായിരിക്കാന്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ ശ്രദ്ധിക്കുക:

1. ആപ്പിന്റെ ആധികാരികത പരിശോധിക്കുക

RBI അംഗീകാരം: ലോണ്‍ നല്‍കുന്ന ആപ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (RBI) രജിസ്റ്റര്‍ ചെയ്ത ബാങ്കുകളുമായോ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുമായോ (NBFC) ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുക.( rbi.org.in)

വെബ്‌സൈറ്റ്: ആപ്പിന് ഔദ്യോഗികമായ വെബ്‌സൈറ്റും കൃത്യമായ ഓഫീസും ഉണ്ടെന്ന് ഉറപ്പുവരുത്തുക.

2. അനുമതികള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കുക

ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആപ്പ് നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍, ഗാലറി (ഫോട്ടോകള്‍), ലൊക്കേഷന്‍ എന്നിവയിലേക്ക് ആക്‌സസ് ചോദിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക.

ഒരു ലോണ്‍ ആപ്പിന് സാധാരണയായി നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിന്റെ ആവശ്യമില്ല. നിങ്ങളുടെ ഫോട്ടോകളും കോണ്‍ടാക്റ്റുകളും ഉപയോഗിച്ചാണ് ഇവര്‍ പിന്നീട് ഭീഷണിപ്പെടുത്തുന്നത്.

3. ലോണ്‍ വ്യവസ്ഥകള്‍ വായിക്കുക

അമിതമായ പലിശ നിരക്ക്, കുറഞ്ഞ തിരിച്ചടവ് കാലാവധി (ഉദാഹരണത്തിന് 7 ദിവസം) എന്നിവ വ്യാജ ആപ്പുകളുടെ ലക്ഷണമാണ്.

ലോണ്‍ തുക അനുവദിക്കുന്നതിന് മുന്‍പായി 'പ്രോസസിംഗ് ഫീ' എന്ന പേരില്‍ പണം മുന്‍കൂര്‍ ചോദിക്കുന്നുണ്ടെങ്കില്‍ അത് 100% തട്ടിപ്പായിരിക്കും.

4. പ്ലേ സ്റ്റോര്‍ റിവ്യൂകള്‍ മാത്രം വിശ്വസിക്കരുത്

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ റേറ്റിംഗും റിവ്യൂകളും വ്യാജമായി നിര്‍മ്മിക്കാന്‍ സാധിക്കും. അതിനാല്‍ 'വണ്‍ സ്റ്റാര്‍' (1-star) റിവ്യൂകള്‍ പ്രത്യേകം വായിക്കുക. അവിടെ ആളുകള്‍ നേരിട്ട തട്ടിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

5. വെരിഫൈഡ് അല്ലാത്ത ലിങ്കുകള്‍ ഒഴിവാക്കുക

എസ്.എം.എസ് (SMS), വാട്ട്സ്ആപ്പ് (WhatsApp) എന്നിവ വഴി വരുന്ന ലോണ്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. എപ്പോഴും പ്ലേ സ്റ്റോറോ ആപ്പിള്‍ സ്റ്റോറോ മാത്രം ഉപയോഗിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യചോര്‍ച്ച തടയല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണച്ചേക്കും

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മുതല്‍ ഐബി തലവന്‍ വരെ; പരീക്ഷാ സമ്പ്രദായം ലീക്ക്പ്രൂഫ് ആക്കാനുള്ള ഉന്നതതല സമിതിയിലെ ആറംഗങ്ങള്‍ ഇവര്‍

ന്യൂനമര്‍ദം തീവ്രമായി, ഇന്നുമുതല്‍ മഴ കനക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam July 27|യാത്രകൾ ഗുണകരമാകും, കുടുംബ ജീവിതം സന്തോഷകരമാകും

'കാറിന് വഴി കൊടുത്തില്ല'; കൊച്ചിയില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, കേസ്