smartphone 
Kerala

അക്കൗണ്ട് കാലിയാകും; കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ച് തട്ടിപ്പുകള്‍ നടത്തുന്നതായി പൊലീസ് മുന്നറിയിപ്പ്.

ഗൂഗിളില്‍ 'കെടിഡിസി സ്റ്റേ', 'കെടിഡിസി ഹോട്ടല്‍സ്, 'കെടിഡിസി ബുക്കിങ് ', 'കെടിഡിസി റിസോര്‍ട്ട് ' തുടങ്ങിയ കീവേഡുകള്‍ തിരയുന്ന ഉപയോക്താക്കളെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വ്യാജമായി നിര്‍മ്മിക്കപ്പെടുന്ന വെബ്‌സൈറ്റുകള്‍ക്ക്, കെടിഡിസി യുടെ ഔദ്യോഗിക വെബ്സൈറ്റുമായി അതീവ സാമ്യമുണ്ടായിരിക്കും. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇത് വ്യാജമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്നും പൊലീസ് പറയുന്നു.

റൂം ബുക്കിങ് പൂര്‍ത്തിയാക്കാന്‍ പേയ്മെന്റ് പേജില്‍ നല്‍കുന്ന മൊബൈല്‍ നമ്പര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, എക്സ്പയറി ഡേറ്റ്, സി.വി.വി എന്നിവയ്ക്ക് പുറമേ, തുടര്‍ന്ന് ലഭിക്കുന്ന ഒടിപി കൂടി രേഖപ്പെടുത്തുന്നതോടെ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നോ കാര്‍ഡില്‍ നിന്നോ വലിയ തുക അനധികൃതമായി പിന്‍വലിക്കപ്പെടുകയും തട്ടിപ്പ് മറയ്ക്കാന്‍ വ്യാജ ബുക്കിങ് രസീതുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കാണുന്ന സൈറ്റുകളോ 'സ്‌പോണ്‍സേഡ് /ആഡ്' എന്ന അടയാളത്തോടെ കാണുന്ന ലിങ്കുകളോ ഔദ്യോഗികമാകണമെന്നില്ല, അതിനാല്‍ ബുക്കിങ്ങിനായി പണം നല്‍കുന്നതിന് മുന്‍പ് വെബ്സൈറ്റിന്റെ യുആര്‍എല്‍ സൂക്ഷ്മമായി പരിശോധിച്ച് അക്ഷരവ്യത്യാസങ്ങളോ സംശയങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.

ബാങ്കിങ് രഹസ്യവിവരങ്ങളോ യു.പി.ഐ പിന്നോ സംശയാസ്പദമായ സൈറ്റുകളില്‍ കൈമാറരുത്. കെടിഡിസി-യുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ അംഗീകൃത പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി മാത്രം ബുക്കിങ് നടത്തുക. വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളുടെ ആധികാരികതയും ഉറപ്പുവരുത്തുക. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കാം.

Police warn of fraud under the guise of KTDC hotel bookings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

'ആഷസ്' ടെസ്റ്റ് പോരാട്ടം ഇന്ത്യയിൽ?

16 ​ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ മുങ്ങി; ഫോൺ സ്വിച്ച് ഓഫ്

അടിവസ്ത്രത്തിനുള്ളില്‍ രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണം; കൊച്ചി വിമാനത്താവളത്തില്‍ മലയാളി പിടിയില്‍