കെഎസ്ആര്‍ടിസി 
Kerala

സ്‌കൂട്ടറിന് സൈഡ് കൊടുത്തില്ല; പൊലീസുകാരന്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ആക്രമിച്ചു, പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സ്‌കൂട്ടറിനു കടന്നുപോകാന്‍ സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ പൊലീസുകാരന്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ആക്രമിച്ചതായി പരാതി. ബസ് ഡ്രൈവറെ ആക്രമിച്ച പൊലീസുകാരന്‍ ബസിന്റെ പ്രധാന കണ്ണാടിയും തകര്‍ത്തു. ചേര്‍ത്തല സ്റ്റാന്‍ഡില്‍ രാത്രി ഏഴോടെയായിരുന്നു സംഭവം. ഭാര്യക്കും കുഞ്ഞിനുമൊപ്പമെത്തിയായിരുന്നു അക്രമം.

സംഭവത്തില്‍ കെഎസ്ആര്‍ടിസി. ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നു പൊലീസില്‍ പരാതി നല്‍കി. ദേശീയ പാതയില്‍ മതിലകം മുതല്‍ സ്‌കൂട്ടര്‍ ബസിനു മുന്നില്‍ തടസ്സമുണ്ടാക്കുന്നതരത്തില്‍ ഓടിച്ചതായി ബസിലെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പരാതി നല്‍കിയത്.

തിരുവനന്തപുരത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി. സ്വിഫ്റ്റ് ബസിനു നേരെയായിരുന്നു അക്രമം. ഇതേത്തുടര്‍ന്ന് സര്‍വീസ് ചേര്‍ത്തലയില്‍ അവസാനിപ്പിച്ചു. ഡ്രൈവര്‍ മഹാദേവനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി. ബസിന്റെ അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്യുക മാത്രമേ ചെയ്തുള്ളുവെന്നാണ് പൊലീസുകാരന്‍ പറയുന്നത്.

Policeman assaults KSRTC bus driver for not giving way to scooter, complaint filed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുതിപ്പ്; ആദ്യ അഞ്ച് മാസത്തില്‍ 9000 കോടിയിലധികം കൂടി, കടവും ഉയര്‍ന്നു

സിപിഎം വിശാല സംസ്ഥാന സമിതി യോഗം കോഴിക്കോട്ട് ഇന്ന് മുതല്‍; ചര്‍ച്ചാ നിയന്ത്രണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി

കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്... 'രണ്ടാഴ്ച അടിയോടടി'! കേസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

Today's Rashi Phalam September 13| പരീക്ഷാ ഫലത്തിൽ അനുകൂല വിവരം, പ്രണയത്തിൽ സന്തോഷകരമായ വഴിത്തിരിവ്