തിരുവനന്തപുരത്ത് ഹെൽമറ്റ് കൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ചു 
Kerala

'ഞങ്ങളെ അങ്ങനെ ഒഴിവാക്കാന്‍ നീ ആയോ', ഹെല്‍മറ്റ് കൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ചു; സംഭവം ഓണം വാരാഘോഷത്തിന്റെ സമാപന ദിവസം

ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് ശേഷം കൂട്ടംകൂടി നിന്ന ആളുകളെ ഒഴിപ്പിക്കുന്നതിനിടെ പൊലീസുകാരന് നേരെ ആക്രമണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് ശേഷം കൂട്ടംകൂടി നിന്ന ആളുകളെ ഒഴിപ്പിക്കുന്നതിനിടെ പൊലീസുകാരന് നേരെ ആക്രമണം. എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്തിന്റെ തലയ്ക്ക് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നു. ശ്രീജിത്തിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ആര്യനാട് സ്വദേശി കൃഷ്ണദേവിനെ പൊലീസ് പിടികൂടി.

തിരുവനന്തപുരം മാനവീയം വീഥിയില്‍ ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് ശേഷം കൂട്ടംകൂടി നിന്ന ആളുകളെ ഒഴിപ്പിക്കുകയായിരുന്നു പൊലീസ്. ആളുകളെ ഒഴിപ്പിച്ച ശേഷം വിശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ പിന്നില്‍ നിന്ന് ആക്രമിച്ചത്. 'ഞങ്ങളെ അങ്ങനെ ഒഴിവാക്കാന്‍ നീ ആയോ' എന്ന് ചോദിച്ച് ഓടിയെത്തി പ്രതി പിന്നില്‍ നിന്ന് തലയ്ക്ക് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ വീണ പൊലീസുകാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശ്രീജിത്തിന്റെ തലയ്ക്ക് ആറു തുന്നലാണ് വേണ്ടി വന്നത്. സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന മറ്റു സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി മ്യൂസിയം പൊലീസിനെ ഏല്‍പ്പിച്ചത്.

Policeman hit on the head with helmet in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി