പ്രതീകാത്മക ചിത്രം 
Kerala

പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള്‍ കൂടി: ഇന്നലെ വരെ വിറ്റത് 31 ലക്ഷം ടിക്കറ്റുകള്‍

12 കോടിയാണ് ഒന്നാം സമ്മാനം. മുന്‍ വര്‍ഷം 10 കോടി രൂപയായിരുന്നു. രണ്ടാം സമ്മാനം നാല് കോടിപതികളെയാണ് സൃഷ്ടിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് 22ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. 12 കോടിയാണ് ഒന്നാം സമ്മാനം. മുന്‍ വര്‍ഷം 10 കോടി രൂപയായിരുന്നു. രണ്ടാം സമ്മാനം നാല് കോടിപതികളെയാണ് സൃഷ്ടിക്കുക.

ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം (31,30,000) ടിക്കറ്റുകളാണ് വിറ്റുപോയത്.

10 ലക്ഷം വീതം സമ്മാനം നല്‍കി 10 പേരെ ലക്ഷാധിപതികളാക്കുന്ന (ഓരോ പരമ്പരയിലും രണ്ട് വീതം) മൂന്നാം സമ്മാനവും അഞ്ച് പരമ്പരകള്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകള്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന.

ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നല്‍കും. ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന. കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'