വിഎസിനൊപ്പമുള്ള കുഞ്ഞികൃഷ്ണന്റെ പോസ്റ്റർ  
Kerala

വിഎസിനൊപ്പമുള്ള ചിത്രം; പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡ്

പയ്യന്നൂരില്‍ സി പിഎമ്മില്‍ വിമത ശബ്ദമുയര്‍ത്തിയ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പയ്യന്നൂരില്‍ സി പിഎമ്മില്‍ വിമത ശബ്ദമുയര്‍ത്തിയ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡ്. അന്നൂര്‍ ബസ് സ്റ്റോപ്പിലാണ് അനുകൂലിച്ചുള്ള ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. 'നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്' എന്ന് എഴുതിയ ഫ്‌ലക്‌സ് ബോര്‍ഡാണ് പ്രത്യക്ഷപ്പെട്ടത്. ഫ്‌ലക്‌സ് ബോര്‍ഡില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദനൊപ്പമുള്ള കുഞ്ഞികൃഷ്ണന്റെ ചിത്രമാണ് ഉള്ളത്.

രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ബോര്‍ഡ് കടത്തി കൊണ്ടുപോയി. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കാരയില്‍ വി കുഞ്ഞികൃഷ്ണന് അനുകൂല ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ചിലര്‍ എടുത്തു മാറ്റി.

അതേസമയം വി കുഞ്ഞികൃഷ്ണനെതിരെ വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രപരിസരത്തിനു സമീപവും വെള്ളൂരിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നെങ്കിലും പിന്നീട് നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ കാറമേല്‍ മുച്ചിലോട്ടിന് സമീപവും പയ്യന്നൂര്‍ എല്‍ഐസി ജംഗ്ഷന് സമീപവും മുകുന്ദ ആശുപത്രിക്ക് സമീപവും മഹാദേവ ഗ്രാമം, അന്നൂര്‍, മൂരി കൊവ്വല്‍, പെരുമ്പ, വെള്ളൂര്‍ തുടങ്ങി പത്തോളം സ്ഥലങ്ങളിലും വി കുഞ്ഞികൃഷ്ണന്റെ നിലപാടിനെതിരെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.

poster in kannur again in support of v kunjikrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സ്വന്തമാക്കി കാവ്യ മാരന്റെ സണ്‍റൈസേഴ്‌സ് ലീഡ്‌സ്!

SCROLL FOR NEXT