ശരണ്യ 
Kerala

ഉറങ്ങാൻ കിടന്നത് മാതാപിതാക്കൾക്കൊപ്പം, പിന്നീട് മറ്റൊരു മുറിയിലേക്ക് മാറി; ​ഗർഭിണി മരിച്ച നിലയിൽ

ഗർഭിണി തൂങ്ങി മരിച്ച നിലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പുനലൂരില്‍ ​ഗർഭിണി വീടിനുള്ളിൽ തൂങ്ങി മരിച്ചു. കല്ലാർ സ്വദേശി ശരണ്യ(23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് യുവതിയെ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യ നാലു മാസം ​ഗർഭിണിയായിരുന്നു.

രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ മറ്റൊരു റൂമിലേക്ക് മാറി കിടന്നിരുന്നു. രാവിലെ ചായയുമായ എത്തിയ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തു നിന്ന് പൂട്ടിയതായി മനസിലായി. തുടർന്ന് വാതിൽ ചവിട്ടി തുറന്നപ്പോൾ ശരണ്യ മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒന്നര വർഷം മുൻപാണ് കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ശരണ്യ വിവാഹിതയായത്. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. അഖിലുമായുള്ള പിണക്കത്തെ തുടര്‍ന്ന് മൂന്നു ദിവസങ്ങൾക്ക് മുൻപാണ് ശരണ്യ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍