Priyanka Gandhi screen grab
Kerala

ഓരോരുത്തരോടും ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്ത് പ്രിയങ്ക ഗാന്ധി

അമ്പലവയല്‍ പഞ്ചായത്തില്‍ വരിപ്ര സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ കടയില്‍ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു.

ഓരോ കുട്ടിയും അവരുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ പറഞ്ഞു. ഓരോരുത്തരുടെ പേരും അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടവും പ്രിയങ്ക കുറിച്ചു വെച്ചു. തുടര്‍ന്ന് പ്രിയങ്ക നേരിട്ട് കടയിലെത്തി കളിപ്പാട്ടം വാങ്ങിക്കുകയായിരുന്നു.

അമ്പലവയല്‍ പഞ്ചായത്തില്‍ വരിപ്ര സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി. അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദര്‍ശിച്ചതിന് ശേഷം ബത്തേരി ടൗണിലെ ഒരു കളിപ്പാട്ടക്കടയില്‍ നിര്‍ത്തി. അവിടെ ഓരോ കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം തെരഞ്ഞെടുത്ത് അവര്‍ക്കെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാണ് പോയത്.

കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും ഉല്ലസിച്ചാണ് പ്രിയങ്ക ഗാന്ധി അങ്കണവാടിയില്‍ നിന്നിറങ്ങിയത്. പ്രദേശവാസികളായ കുട്ടികളുടെ നാടന്‍ പാട്ടിനൊപ്പവും അവര്‍ ചേര്‍ന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പഞ്ചായത്ത് അംഗം സീത വിജയന്‍, എം യു ജോര്‍ജ്ജ്, എം സി കൃഷ്ണകുമാര്‍ സി ജെ സെബാസ്റ്റ്യന്‍, സിഡിപിഒ ആന്‍ ഡാര്‍ളി തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

Priyanka Gandhi Personally Selects Toys for Anganwadi Children in Sultan Bathery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കാലവര്‍ഷം കനക്കുന്നു, ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

SCROLL FOR NEXT