sabarimala 
Kerala

മകരവിളക്ക് ദിവസം സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്; പരാതിയില്‍ അന്വേഷണം

പരാതി ലഭിച്ചതായും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം പ്രസിഡന്റെ കെ ജയകുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ശബരിമല: മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നുവെന്ന് പരാതി. സംവിധായകന്‍ അനുരാജ് മനോഹരന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ആണ് വിവാദമാകുന്നത്. പരാതി ലഭിച്ചതായും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം പ്രസിഡന്റെ കെ ജയകുമാര്‍ പറഞ്ഞു. എന്നാല്‍ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നും എഡിജിപി എസ് ശ്രീജിത്ത് ആണ് അനുമതി നല്‍കിയതെന്നുമാണ് സംവിധാകന്റെ വാദം,

നരിവേട്ട ചിത്രത്തിന്റെ സംവിധായകനാണ് അനുരാജ് മനോഹര്‍. ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സംവിധായകന്‍ തന്നെ ജയകുമാര്‍ പറഞ്ഞു. പമ്പ പശ്ചാത്തലമാക്കി സിനിമ ചെയ്യുന്നുണ്ടെന്നും അതിന് മകരവിളക്ക് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഭാഗത്ത് ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. അപ്പോള്‍ തന്നെ അനുമതി നിഷേധിച്ചിരുന്നതായും ജയകുമാര്‍ പറഞ്ഞു. സന്നിധാനത്ത് സിനിമ ഷൂട്ട് ചെയ്യാന്‍ ഹൈക്കോടതി വിലക്ക് ഉണ്ടെന്നും മാത്രമല്ല മകരവിളക്ക് ദിവസം ഷൂട്ടിങ് നടത്തുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ ഇതിന് ശേഷം സിനിമയുടെ ഷൂട്ടിങ നടത്തിയെന്നാണ് ദേവസ്വം പ്രസിഡന്റ് കെ ജയകുമാറിന് പരാതി ലഭിച്ചത്.

ദേവസ്വം പ്രസിഡന്റ് അനുമതി നിഷേധിച്ചിട്ടും ഷൂട്ടിങ് നടത്തിയെന്നായിരുന്നു പരാതി. തുടര്‍ന്ന് കെ ജയകുമാര്‍ അന്വേഷണത്തിന് ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഷൂട്ട് ചെയ്തത് പമ്പയിലാണെന്നും എഡിജിപി എസ് ശ്രീജിത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പമ്പയില്‍ ഷൂട്ടിങ് നടത്തിയതെന്നും സംവിധായകന്‍ പറഞ്ഞു. പിന്നീട് തിരക്കുമൂലം ഇക്കാര്യം ജയകുമാറിനെ അറിയിക്കാനായില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അനുരാജ് മനോഹര്‍ പറഞ്ഞു.

Probe ordered into unauthorized film shoot at Sannidhanam during Makaravilakku

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT