ഫയല്‍ ചിത്രം 
Kerala

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ വ്യാഴാഴ്ച ജനകീയ പ്രതിഷേധം ; കോവിഡ് മറയാക്കി ജനാധിപത്യം ധ്വംസിക്കുന്നുവെന്ന് സിപിഎം

പാർലമെന്റിൽപ്പോലും തന്നിഷ്ടം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വ്യാഴാഴ്‌ച  കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ജനകീയ പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ സംസ്ഥാനത്തെ ആയിരക്കണക്കിന് കേന്ദ്രത്തിലാണ്  പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രക്ഷോഭം വിജയിപ്പിക്കണമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്തുക, പാർലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായ അതിക്രമങ്ങൾ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്‌മയ്‌ക്കും വിലക്കയറ്റത്തിനുമെതിരായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

കോവിഡ്‌ മറയാക്കി കേന്ദ്രം നടത്തുന്ന കോർപറേറ്റുവൽക്കരണത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
തൊഴിലും ഉപജീവനമാർഗവും നഷ്ടമായി ദുരിതത്തിൽ കഴിയുന്ന കോടിക്കണക്കിന്‌ സാധാരണക്കാർക്കുമേൽ വീണ്ടും ഭാരം കയറ്റുന്ന നയമാണ് കേന്ദ്രത്തിന്റേത്‌. പാർലമെന്റിൽപ്പോലും തന്നിഷ്ടം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT