തിരുവനന്തപുരം: പിഎസ്‌സിയുടെ വകുപ്പ് തല പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി. എല്‍ഡി ക്ലാര്‍ക്കുമാര്‍ക്കായി നടത്തിയ പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഡിസ്ട്രിക്ട് ഓഫീസ് മാന്വല്‍ ചോദ്യത്തിന് പകരം സെക്രട്ടറിയറ്റ് ഓഫീസ് മാന്വല്‍ ചോദ്യപേപ്പറാണ് നല്‍കിയത്.
മണക്കാട് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഇത് മനസിലാക്കിയപ്പോള്‍ ചില ക്ലാസുകളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ മാറ്റി നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates