പിടി കുഞ്ഞുമുഹമ്മദ്‌  
Kerala

പിടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: കോടതി വിധി ഇന്ന്

കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണു പരാതി നല്‍കിയതെന്നുമാണു പ്രതിഭാഗത്തിന്റെ വാദം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേ ക്ഷയില്‍ അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായി. കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണു പരാതി നല്‍കിയതെന്നുമാണു പ്രതിഭാഗത്തിന്റെ വാദം. പരാതി നല്‍കിയതിലെ കാലതാമസവും ചോദ്യം ചെയ്തു. സംഭവം നടന്ന് 21 ദിവസം കഴിഞ്ഞാണു പരാതി നല്‍കിയത്. വിദ്യാസമ്പന്നയായ വ്യക്തി ഇത്തരമൊരു ഗൗരവമേറിയ വിഷയം പൊലീസിനെ അറിയിക്കുന്നതിനു പകരം നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയതെന്നും പ്രതിഭാഗം വാദിച്ചു

ഈ വാദങ്ങളെ എതിര്‍ത്ത പ്രോസിക്യൂഷന്‍, സംവിധായകന്‍ ചെയ്ത് അതീവഗൗരവമു ള്ള കുറ്റമാണെന്നു ചൂണ്ടിക്കാട്ടി. സംഭവത്തിനു ശേഷം പരാതിക്കാരിക്കു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമാണു നിയമനടപടിയുമാ യി മുന്നോട്ടു പോകാന്‍ തീരുമാ നിച്ചത്. ഇത്തരം കാരണങ്ങളാലാണ് 21 ദിവസം വൈകിയത്. ഇതില്‍ രാഷ്ട്രീയം കാണാന്‍ കഴിയില്ലെന്നുമാണ് പ്രോസക്യൂഷന്‍ വാദം.

PT Kunju Muhammed's anticipatory bail plea: Court verdict today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

'ഫോൺ ഓഫായതിന് ഞാനെന്തു ചെയ്യും'; രോഹിതിനെ വെട്ടിലാക്കി സെൽഫിക്കായി പിന്നാലെ കൂടി ആരാധിക, ഒടുവിൽ... (വിഡിയോ)

'ഒരേ ഒരു ശത്രു ബിജെപി'; ബംഗാളിന്റെ ഐക്യത്തിന് ഇടതുപാര്‍ട്ടികളുമായി ഒന്നിക്കാം; ആഹ്വാനവുമായി മമത

90 ലക്ഷം വോട്ടുകള്‍ വെട്ടിയ 'എസ്‌ഐആര്‍ തല'; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഉപദേശകന്‍

SCROLL FOR NEXT