kerala police പ്രതീകാത്മക ചിത്രം
Kerala

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാര്‍ തമ്മില്‍ തല്ല്; എസ്എച്ച്ഒയെ എസ്‌ഐ കയ്യേറ്റം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: തിരുവല്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് ഇടയില്‍ പൊലീസുകാര്‍ തമ്മില്‍ തല്ല്. പരിപാടിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒയെ ഡ്യൂട്ടിക്കല്ലാതെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രബേഷന്‍ എസ്‌ഐയാണ് കയ്യേറ്റം ചെയ്തത്. പത്തനംതിട്ട കൊടുമണ്‍ എസ്എച്ച്ഒ ശ്രീലാല്‍ ചന്ദ്രശേഖരനാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രബേഷന്‍ എസ്ഐ ചെങ്ങന്നൂര്‍ കല്ലിശേരി കിടങ്ങൂര്‍ വീട്ടില്‍ കൃഷ്ണ മോഹനെ ഒന്നാം പ്രതിയാക്കി തിരുവല്ല പൊലീസ് കേസെടുത്തു. ഇയാളോടൊപ്പം സംഘര്‍ഷത്തിന് കൂട്ടുനിന്ന സഹോദരങ്ങളായ ജിഷ്ണു മോഹന്‍, ജിത്ത് മോഹന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തു. ശനിയാഴ്ച വൈകിട്ട് 4.30 നായിരുന്നു സംഭവം. ഈ സമയം പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിക്കുകയായിരുന്നു.

പ്രധാനമന്ത്രി വേദിയില്‍ എത്തിയാല്‍ സുരക്ഷ മുന്‍ നിര്‍ത്തി പിന്നെ ആരെയും പരിപാടി കഴിയും വരെ വേദിക്ക് പുറത്തേക്കു വിടാറില്ല. ഈ സമയം എസ്‌ഐയും സഹോദരങ്ങളും പുറത്തേക്ക് പോകാന്‍ ശ്രമിച്ചത് എസ്എച്ച്ഒ അനുവദിച്ചില്ല. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതികള്‍ എസ്എച്ച്ഒയുടെ കൈകള്‍ പിടിച്ചു വലിച്ചു തള്ളിയിട്ടതായാണ് കേസ്. നെയിം പ്ലേറ്റ് വലിച്ചു കീറി. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. എസ്പിജി സംഘവും സ്ഥലത്തെത്തിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ എസ്‌ഐയും സംഘവും മദ്യലഹരിയില്‍ ആയിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Public altercation between police officers during Prime Minister Narendra Modi's event in Thiruvalla

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറ് നാള്‍ നീണ്ട വിലാപയാത്ര; ആയത്തുല്ല ഖമേനിക്ക് വിട നല്‍കാന്‍ മഷാദില്‍ എത്തിയത് വന്‍ ജനാവലി

ബഹിരാകാശത്തെ ആദ്യ മലയാളിപ്പെരുമ; അനില്‍ മേനോന്റെ യാത്ര 14ന്

ക്യുആര്‍ കോഡ് മുതല്‍ സ്മാര്‍ട്ട് ക്യൂ വരെ; ഡിജിറ്റല്‍ മേക്കോവറിന് തയ്യാറെടുത്ത് ശബരിമല

'അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ട്, എന്നെ അത്ഭുതപ്പെടുത്തുന്നത് അതാണ്'; മോഹൻലാലിനെക്കുറിച്ച് സെയ്ഫ് അലി ഖാൻ

മാല മോഷ്ടിച്ചു എന്നാരോപിച്ച് സഹോദരിയെ തല്ലിച്ചതച്ചു; പൊലീസ് അന്വേഷണത്തിൽ വൻ ട്വിസ്റ്റ്, സഹോദരനും ഭാര്യയും 'കുടുങ്ങി'