തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 11ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതിദേവി അധ്യക്ഷത വഹിക്കും. നിര്‍ഭയ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ശ്രീലാമേനോന്‍ മുഖ്യപ്രഭാഷണം നടത്തും.
ദിനേശ് പണിക്കര്‍, വയലാര്‍ മാധവന്‍കുട്ടി, ബി. ഉണ്ണികൃഷ്ണന്‍, ഉണ്ണിചെറിയാന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വനിത കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. പി കുഞ്ഞായിഷ, വിആര്‍ മഹിളാമണി, എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനൊപ്പം പ്രശ്‌ന പരിഹാരത്തിനുള്ള നിയമ അവബോധം നല്‍കുകയും പബ്ലിക് ഹിയറിംഗില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ശിപാര്‍ശകള്‍ നല്‍കുകയും ചെയ്യുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മലയാളം ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായം അറിയിക്കണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
സംസ്ഥാനത്തെ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും ലിംഗനീതിക്കുമായി നിരവധി നൂതന പദ്ധതികളാണ് കേരള വനിത കമ്മിഷന്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നത്. കഴിഞ്ഞ കാലഘട്ടത്തേക്കാള്‍ പുതിയ തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകള്‍ ധാരാളമായി കടന്നു വരുന്നുണ്ട്. സങ്കീര്‍ണമായ പ്രശ്‌നങ്ങളെയാണ് അവര്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്നത്. നിലവിലുള്ള സ്ത്രീ സംരക്ഷണ നിയമങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താത്ത സാഹചര്യവുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ മേഖലകളിലുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവരില്‍ നിന്ന് നേരിട്ടു മനസിലാക്കുന്നതിനായി ഇതുള്‍പ്പെടെ 11 പബ്ലിക് ഹിയറിംഗുകളാണ് വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates