പൂജ അവധി: കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ 
Kerala

പൂജ അവധി: കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍

യാത്രക്കാരുടെ തിരക്ക് പ്രമാണിച്ചാണ് ദക്ഷിണ റെയില്‍വേയുടെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകളോടിക്കും. തിരുവനന്തപുരം നോര്‍ത്ത് - മംഗളുരു ജങ്ഷന്‍ സ്‌പെഷ്യല്‍ (06155) 20ന് രാത്രി 7. 40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു ജങ്ഷനില്‍ എത്തും. മടക്ക ട്രെയിന്‍ (06156) 21ന് രാവിലെ 10.15ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ആലപ്പുഴ വഴിയാണ് സര്‍വീസ്. രണ്ട് സെക്കന്‍ഡ് എസി, മൂന്ന് തേഡ് എ.സി, മൂന്ന് തേഡ് എ.സി ഇക്കോണി, സ്ലീപ്പര്‍ -6, ജനറല്‍ 4 എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകള്‍.

തിരുവനന്തപുരം നോര്‍ത്ത് - ചെന്നൈ താംബരം സ്‌പെഷ്യല്‍ 20ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. മടക്ക ട്രെയിന്‍ (06163) 21ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. നാഗര്‍കോവില്‍, മധുര, വില്ലുപുരം വഴിയാണ് സര്‍വീസ്, കോച്ചുകള്‍ : തേഡ് എ.സി: 16, സ്ലീപ്പര്‍ -2, ജനറല്‍-1. ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചു.

Puja Holidays: More special trains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇസ്രായേലിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; ബൾഗേറിയയിൽ അടിയന്തര ലാൻഡിങ്

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 19 | പങ്കാളിയുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുക, അനാവശ്യ വാഗ്ദാനം വേണ്ട

Weekly horoscope (October 18- October 24, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; സംഭവം പഞ്ചാബില്‍