Kerala

നായക്കുട്ടിയെ ജീപ്പ് കയറ്റി കൊന്നു, ജീവന്‍ പിടയുന്ന വിഡിയോ തെളിവ്; കേസെടുത്ത് പൊലീസ്

തെരുവുനായകള്‍ക്ക് ഭക്ഷണവും മരുന്നും വാക്‌സിനും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതിലെ വിരോധം മൂലം 18ന് രാത്രി 9 മണിയോടെ ഏലിയാസിന്റെ വീടിന് മുമ്പില്‍ ജീപ്പുമായി എത്തിയ അനീഷ് ഗെയ്റ്റിന് വെളിയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന നായക്കുട്ടിയുടെ ദേഹത്തുകൂടി ജീപ്പ് കയറ്റിയിറക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തെരുവുനായകള്‍ക്ക് ആഹാരം നല്‍കുന്നതിനുള്ള വിരോധം തീര്‍ക്കാന്‍ ആറുമാസം പ്രായമുള്ള നായയെ ജീപ്പ് കയറ്റി കൊന്നുവെന്ന് കേസ്. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തു. മാറാടി ചിറ്റാത്തുകുടി ഏലിയാസിന്റെ പരാതിയിലാണ് കേസെടുത്തത്.

ഫെബ്രുവരി 18നായിരുന്നു സംഭവം. തെരുവുനായകള്‍ക്ക് ഭക്ഷണവും മരുന്നും വാക്‌സിനും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതിലെ വിരോധം മൂലം 18ന് രാത്രി 9 മണിയോടെ ഏലിയാസിന്റെ വീടിന് മുമ്പില്‍ ജീപ്പുമായി എത്തിയ അനീഷ് ഗെയ്റ്റിന് വെളിയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന നായക്കുട്ടിയുടെ ദേഹത്തുകൂടി ജീപ്പ് കയറ്റിയിറക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

17ന് രാത്രി തെരുവുനായ്ക്കളെ വളര്‍ത്തുന്നു എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് കേസിനാസ്പദമായ സംഭവം. അരുതെന്ന് വിളിച്ചു പറഞ്ഞിട്ടും നായയുടെ മുകളിലൂടെ ജീപ്പിന്റെ മുന്‍ചക്രം കയറ്റിയെന്നും ജീവനുവേണ്ടി പിടയുന്ന നായക്കുട്ടിയുടെ വിഡിയോ സഹിതം മൂവാറ്റുപുഴ പൊലീസിന് കൈമാറിയ പരാതിയില്‍ തെളിവായി നല്‍കിയിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മൃഗസംരക്ഷണ സംഘടനയായ ദയയും പരാതി നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT