പിവി അന്‍വര്‍ മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം
Kerala

അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍; സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പിവി അന്‍വര്‍

പൊലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്, അത് പ്രപഞ്ച സത്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ സര്‍വീസില്‍ നിന്ന് തന്നെ പുറത്താക്കണമെന്നാണ് പറയുന്നത്. കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാര്‍. പൊലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്, അത് പ്രപഞ്ച സത്യമാണ്' - അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പി ശശിക്കെതിരെയും എഡിജിപിക്കെതിരെയും നിരന്തരം ആരോപണം ഉന്നയിച്ചതോടെ സിപിഎം അന്‍വറിനെ തളളി രംഗത്തുവന്നിരുന്നു. അന്‍വര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. തുടര്‍ന്ന്, പാര്‍ട്ടി നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അന്‍വര്‍ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെപേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ആരോപണത്തില്‍ അന്വേഷണം നടത്തി കഴമ്പുണ്ടെന്നു കണ്ടാല്‍മാത്രം നടപടിയുണ്ടാകുമെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി; അന്തിമ പട്ടിക ഗവർണർക്ക് കൈമാറി

ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

'ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്, മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല'; രവി മോഹന് മറുപടിയുമായി ഖുശ്ബു

'ഭാര്യയേയും ആണ്‍സുഹൃത്തിനേയും പലരും കണ്ടു, അതും പലയിടങ്ങളില്‍'; അവിഹിതം തെളിയിക്കാന്‍ സാഹചര്യത്തെളിവ് മതിയെന്ന് മദ്രാസ് ഹൈക്കോടതി

'വീട്ടിൽ നിന്നുപോലും വിമർശനമുണ്ട്, ശരീരഭാഷ മാറ്റും'; എം വി ഗോവിന്ദൻ

SCROLL FOR NEXT