തിരുവനന്തപുരം: കിളിമാനൂരില്‍ റോഡരികില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനപാലകര്‍ക്ക് കൈമാറി. തെരുവുനായയെ വിഴുങ്ങിയതിനെത്തുടര്‍ന്ന് അനക്കമറ്റ് കിടക്കുകയായിരുന്നു പെരുമ്പാമ്പ്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. പത്തടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. അടയമണ്‍ വയ്യാറ്റിന്‍കരപാലത്തിനു സമീപമാണ് 'മയങ്ങിയ' നിലയിലുള്ള പെരുമ്പാമ്പിനെ നാട്ടുകാര്‍ കണ്ടത്. സമീപ ദിവസങ്ങളില്‍ കിളിമാനൂര്‍ മേഖലയില്‍ നിന്നു പിടികൂടുന്ന നാലാമത്തെ പെരുമ്പാമ്പാണിത്.
ഏറെ നേരത്തെ പരിശ്രമഫലമായി നാട്ടുകാര്‍ ചേര്‍ന്നു പാമ്പിനെ പിടികൂടിയ ശേഷം വനപാലകരെ അറിയിക്കുകയായിരുന്നു. അവര്‍ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് എന്തോ വിഴുങ്ങിയശേഷം മയങ്ങിയതാണെന്ന് കണ്ടെത്തിയത്. പിന്നാലെ വിഴുങ്ങിയ സാധനത്തെ പുറത്തെത്തിച്ചപ്പോഴാണ് തെരുവു നായയാണെന്നു തിരിച്ചറിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates