മന്ത്രി ആര്‍ ബിന്ദു എക്സ്പ്രസ്
Kerala

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതി; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര്‍ ബിന്ദു

അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല സംസ്‌കൃത വകുപ്പ് മേധാവിയില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന വിപിന്‍ വിജയന്‍ നല്‍കിയ പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വിസിക്കും രജിസ്ട്രാര്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കാര്യവട്ടം ക്യാമ്പസിലെ ഡോ. സി എന്‍ വിജയകുമാരിക്കെതിരെയാണ് പരാതി.

സംഭവം സര്‍വകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോപണ വിധേയയായ ഫാക്കല്‍റ്റി മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്നും വിസിയ്ക്ക് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ഗവേഷണ വിദ്യാര്‍ഥി വിപിന്‍ വിജയന്റെ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെത്തിയാണ് വിപിന്‍ മൊഴി നല്‍കിയത്.കഴിഞ്ഞ ദിവസമാണ് തീസിസ് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് വകുപ്പ് മേധാവിയായ സിഎന്‍ വിജയകുമാരിയില്‍ നിന്നും ജാതി അധിക്ഷേപം നേരിട്ടതായി കാണിച്ച് വിപിന്‍ സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചത്. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് വിജയകുമാരി അധിക്ഷേപിച്ചതായാണ് വിപിന്റെ പരാതിയില്‍ പറയുന്നത്. എംഫില്ലില്‍ വിപിന്റെ ഗൈഡായിരുന്ന വിജയകുമാരി പിന്നീട് വിപിന് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് കൈമാറിയതായും നിനക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

R Bindu ordered an urgent investigation into the caste discrimination complaint at Kerala University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

ഗോള്‍ഡന്‍വാലി നിധി തട്ടിപ്പ്: മുഖ്യപ്രതി താര കൃഷ്ണന്‍ വീണ്ടും അറസ്റ്റില്‍

'ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്', ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണെന്നും മോഹന്‍ ഭാഗവത്

കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഭൂട്ടാനിലേക്ക്

SCROLL FOR NEXT