R Bindu’s New Poetry Collection Released at Kerala Sahitya Akademi 
Kerala

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

ഡോ:ആർ.ബിന്ദുവിൻ്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കവിതകളുടെ സമാഹാരമാണ് 'അൻപും അലിവും അല്പം അനുരാഗവും'.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദുവിൻ്റെ കവിതാ സമാഹാരം 'അൻപും അലിവും അല്പം അനുരാഗവും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം തൃശൂർ കേരള സാഹിത്യ അക്കാദമി എ ടി ഹാളിൽ വെച്ച് നടന്നു. പ്രശസ്ത സാഹിത്യകാരൻ ഡോ: കെ സച്ചിദാനന്ദൻ കവിതാസമാഹാരത്തിന്റെ ആദ്യപകർപ്പ് കവി ഷീജ വക്കത്തിന് കൈമാറിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്.

സാഹിത്യകാരൻ അശോകൻ ചരുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി എൻ ഗോപികൃഷ്ണൻ മുഖ്യാതിഥിയായി. കവി ഡോ:സി രാവുണ്ണി പുസ്തക പരിചയം നടത്തി. ചടങ്ങിൽ മന്ത്രി ബിന്ദുവിന്റെ അദ്ധ്യാപകനായ കെ എൻ രാമൻ മാസ്റ്ററേ ആദരിച്ചു.

ഡോ:ആർ.ബിന്ദുവിൻ്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കവിതകളുടെ സമാഹാരമാണ് 'അൻപും അലിവും അല്പം അനുരാഗവും'. ഗ്രീൻ ബുക്സ് തൃശൂർ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രശസ്ത സാഹിത്യകാരൻ ഡോ:കെ സച്ചിദാനന്ദൻ ആശംസയും പ്രശസ്ത കവി ഡോ:സി.രാവുണ്ണി അവതാരികയും നൽകിയിരിക്കുന്നു

കെ വി അബ്ദുൾ ഖാദർ,എം എം വർഗീസ്,മേരി തോമസ്,സാവിത്രി ലക്ഷ്മണൻ,വിജയരാജമല്ലിക,രേണു രാമനാഥ്, അഡ്വ.രാജേഷ് തമ്പാൻ,കലാനിലയം രാഘവൻ ആശാൻ, കെ വി നഫീസ,അഡ്വ. കെ ആർ വിജയ,ഡോ.വി ശോഭ തുടങ്ങി രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ മന്ത്രി ഡോ:ആർ ബിന്ദുവിന്റെ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തു.

R Bindu’s New Poetry Collection Released at Kerala Sahitya Akademi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT