കെഎസ് സംഗീത 
Kerala

രാഹുകാലം കഴിഞ്ഞില്ല, ഓഫീസില്‍ കയറില്ലെന്ന് അധ്യക്ഷ, കാത്തുനിന്നത് മുക്കാല്‍ മണിക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുകാലം കഴിയാതെ ഓഫിസില്‍ കയറില്ലെന്നു പെരുമ്പാവൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് ചെയര്‍പഴ്‌സണ്‍.സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫീസിനുള്ളില്‍ കയറാന്‍ വിസമ്മതിച്ച ചെയര്‍പേഴ്‌സണ്‍ കെഎസ് സംഗീത രാഹുകാലം കഴിയാനായി 45 മിനിറ്റോളം കാത്തിരുന്നത്.

രാവിലെ 11.15നകം തന്നെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞ ചടങ്ങുകളും പൂര്‍ത്തിയായിരുന്നു. എന്നാല്‍, രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12 വരെയായിരുന്നത്രെ ഇന്നത്തെ രാഹുകാലം. ഒടുവില്‍ 12.05നാണ് പുതിയ ചെയര്‍പേഴ്‌സണ്‍ ഓഫീസില്‍ കയറിയത്.

സംഗീതയുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ സംഗീതയെ ഓഫിസിലേക്ക് സ്വാഗതം ചെയ്‌തെങ്കിലും 12 മണി വരെ രാഹുകാലമാണെന്നും അതിനുശേഷം ഓഫിസ് ചുമതല ഏറ്റെടുക്കാമെന്നുമാണ് സംഗീത അറിയിച്ചത്. പുതിയ ചെയര്‍പഴ്‌സന്‍ ഔദ്യോഗിക കസേരയില്‍ ഇരിക്കുന്നതു കാണാനായി പാര്‍ട്ടി പ്രവര്‍ത്തകരും രാഹുകാലം നോക്കി കൂട്ടമായി ഓഫിസിനു പുറത്തു കാത്തുനിന്നു.

29 അംഗങ്ങളുള്ള പെരുമ്പാവൂര്‍ നഗരസഭയില്‍ 16 വോട്ടുകള്‍ നേടിയാണ് കെ.എന്‍ സംഗീത ചെയര്‍പഴ്‌സനായത്. സൂര്യന്റെ എല്ലാവിധ പോസിറ്റീവിറ്റിയും തനിക്കും നഗരസഭക്കും ജനങ്ങള്‍ക്കും ലഭിക്കണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുകാലം നോക്കി പ്രവേശിച്ചതെന്ന് കെഎസ് സംഗീത വ്യക്തമാക്കി.

Rahukalam belief influences Perumbavoor Municipal Chairperson

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

കൂത്തുപറമ്പില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

ഇരട്ട സഹോദരങ്ങള്‍ പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബോണ്‍ നതാലയ്ക്കായി ഒരുങ്ങി തൃശൂര്‍ നഗരം; നഗരത്തിലും പരിസര പ്രദേശങ്ങളിലും വാഹന നിയന്ത്രണം

SCROLL FOR NEXT