Rahul Easwar file, screen grab
Kerala

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു

നാളെ നാളെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. നാളെ നാളെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ബിഎന്‍എസ് 75(3) വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.

രാഹുലിന്റെ ലാപ്‌ടോപും ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. എ ആര്‍ ക്യാംപിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്. തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതിജീവിതയുടെ പരാതിയിലാണ് നടപടി.

അധിക്ഷേപിക്കുന്ന വിഡിയോ പരാമര്‍ശം നടത്തിയ വിഡിയോ അപ്‌ലോഡ് ചെയ്തത് ലാപ്‌ടോപില്‍ നിന്നാണെന്നാണ് രാഹുല്‍ പൊലീസിന് നല്‍കിയ മൊഴി. പിന്നീട് ഫോണിലും ഇതേ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഫോണും പൊലീസ് പിടിച്ചെടുത്തത്.

Rahul Easwar arrested; phone and laptop seized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി

സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

മഴക്കാലത്ത് തൈര് കഴിക്കാം, പക്ഷെ ബിരിയാണിക്കൊപ്പവും ഇറച്ചിക്കൊപ്പവും ഒഴിവാക്കണം

'ഏറ്റവും വിലയേറിയ അപമാനം'; 'പെദ്ദി'യിലെ സ്ത്രീ വിരു​ദ്ധതയ്ക്കെതിരെ വ്യാപക പ്രതിഷേധം; പോസ്റ്റിന് ലൈക്ക് ചെയ്ത് ജാൻവി കപൂറും

ഫ്രാന്‍സിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്, സ്‌പെയിനിനെ സമനിലയില്‍ തളച്ച് ഇറാഖ്; സന്നാഹമത്സരത്തില്‍ വമ്പന്മാര്‍ക്ക് തിരിച്ചടി

SCROLL FOR NEXT