Rahul Easwar file, screen grab
Kerala

'വെള്ളം മാത്രം മതി'; ജയിലിനുള്ളില്‍ നിരാഹാരസമരവുമായി രാഹുല്‍ ഈശ്വര്‍

രാഹുലിന്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ രാത്രി വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. ഭക്ഷണം പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ജില്ല ജയില്‍ ബി ബ്ലോക്കിലാണ് രാഹുല്‍ ഈശ്വര്‍ കഴിയുന്നത്.

രാഹുലിന്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. അതേസമയം കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും.

അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്.

Rahul Easwar on hunger strike inside jail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്ത്യയാത്രയ്ക്കായി അവര്‍ സ്‌കൂളിലെത്തി; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; സങ്കടക്കടല്‍

ഒന്‍പത് കുടുംബങ്ങള്‍ക്കൊപ്പം ഒറ്റദിവസം കൊണ്ട് ആ സ്‌കൂളും അനാഥമായി; അവശേഷിക്കുന്നത്... ഇനി...

ലയണല്‍ മെസി ഇനി സ്പാനിഷ് ഫുട്ബോൾ ക്ലബ് 'മുതലാളി'!

വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത്; സണ്ണി ജോസഫിന്റെ പരാതിയിൽ 2 സുധാകര അനുകൂലികൾക്കെതിരെ കേസ്

SCROLL FOR NEXT